'തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലുമായി അടുപ്പം ഉണ്ടെന്ന തരത്തില്‍ ഫോടോ എഡിറ്റാക്കി'; എ എ റഹീമിന്റെ മോര്‍ഫ് ചെയ്ത ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തിയതായി പരാതി; സ്‌കൂള്‍ അധ്യാപിക അറസ്റ്റിലായി
Oct 15, 2021, 07:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.10.2021) ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി എ എ റഹീമിന്റെ ചിത്രം ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയില്‍ സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. പ്രിയ വിനോദിനെയാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ഒക്ടോബര്‍ ഒന്നാം തീയതി എ എ റഹീമിന്റെ ചിത്രം തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലുമായി അടുപ്പമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്ന രീതിയില്‍ പ്രിയ വിനോദ് മാറ്റിയെന്നാണ് പരാതി. മോന്‍സന്റെ കൈവശമുണ്ടായിരുന്ന സിംഹാസനത്തില്‍ എ എ റഹീം ഇരിക്കുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത ചിത്രം പ്രിയ വിനോദ് തന്റെ ഫേസ്ബുക് അകൗണ്ടിലൂടെ പ്രചരിപ്പിച്ചിരുന്നു എന്ന് പരാതിയില്‍ പറയുന്നു.
ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറിയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക് പോസ്റ്റ് ചെയ്ത പ്രിയ വിനോദിനെതിരെ തെളിവുകള്‍ സഹിതം നല്‍കി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വെഞ്ഞാറമൂട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കി പ്രിയ വിനോദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് രണ്ടു പേരുടെ ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Keywords: News, Kerala, State, Thiruvananthapuram, Facebook, Social Media, DYFI, Complaint, Teacher, Arrest, Police, School teacher arrested for spreading fake propaganda using AA Rahim's picture
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

