കെ എസ് ആര് ടി സി ഡിപോയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍
Mar 11, 2021, 15:39 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
നെടുമങ്ങാട്: (www.kvartha.com 11.03.2021) കെ എസ് ആര് ടി സി ഡിപോയില്‍ സ്കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പാരലല്‍ കോളജിലെയും, സ്കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പെട്ടത്. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു.
ഒടുവില്‍ കെ എസ് ആര് ടി സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഡിപോയില്‍ എയ്ഡ് പോസ്റ്റ് ഡിപോയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പിന്‍വലിച്ചു. വിദ്യാര്‍ഥികള്‍ ഡിപോയില്‍ ഏറ്റുമുട്ടുന്നത് യാത്രകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പൊലീസിനെ നിയോഗിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടാകാറില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വിഡിയോയില്‍ കണ്ട എട്ട് വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ രക്ഷാകര്‍ത്താക്കളെയും കൂട്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു.
Keywords: School students clash at KSRTC depot, Thiruvananthapuram, News, Local News, KSRTC, Passengers, Students, Clash, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
