Fire | സ്‌കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു; ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു
Aug 11, 2022, 18:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കായംകുളം: (www.kvartha.com) സ്‌കൂളിലെ പാചകപ്പുരക്ക് തീപിടിച്ചു. കായംകുളത്തിനടുത്ത് താമരക്കുളത്തെ പി എന്‍ പി എസ് എല്‍ പി എസ് സ്‌കൂളിലെ പാചകപ്പുരക്കാണ് തീപിടിച്ചത്.
ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ ആളിയാണ് അപകടം. രാവിലെ കുട്ടികള്‍ക്ക് ചായ ഇടുന്നതിന് അടുപ്പ് കത്തിച്ചപ്പോള്‍ തീ ആളി പടരുകയായിരുന്നു. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു.

പെട്ടെന്ന് തന്നെ കായംകുളം ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണച്ചു. സ്‌കൂള്‍ കെട്ടിടത്തിന് 20 മീറ്റര്‍ മാറിയാണ് പാചക പുര. അതുകൊണ്ടുതന്നെ വലിയ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
Keywords: School kitchen caught fire, News, Fire, Food, Children, School, Kerala, Alappuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.