Accident | സ്‌കൂൾ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 15 വിദ്യാർഥികൾക്ക് പരുക്കേറ്റു

 
School jeep involved in an accident in Kannur, Kerala, with injured students being helped by locals.
School jeep involved in an accident in Kannur, Kerala, with injured students being helped by locals.

Photo: Arranged

● ആലക്കോട് രയരോത്താണ് അപകടം നടന്നത്.
● സെൻ്റ് സെബാസ്റ്റ്യൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.
● പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ: (KVARTHA) ആലക്കോട് രയരോത്ത് വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 15 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ കുട്ടികളെ ആലക്കോട് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആലക്കോട് സെൻ്റ് സെബാസ്റ്റ്യൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. 

അപകടം നടന്നയുടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Fifteen students were injured when their school jeep lost control and crashed into a tree in Kannur's Alakode Rayaroth. The injured students were admitted to the hospital, and none of the injuries are serious.

 #SchoolAccident #Kannur #Kerala #StudentsInjured #RoadSafety #TrafficAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia