Waterhole | പാനൂരില്‍ സ്കൂൾ ബസ് റോഡിലെ വെളളക്കെട്ടില്‍ കുടുങ്ങിയത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി
തലശേരി: (KVARTHA) നാട്ടുകാര്‍ പോകല്ലേയെന്നു വിലക്കിയിട്ടും വെളളക്കെട്ടിലിറങ്ങിയ സ്‌കൂള്‍ ബസ് കഴുത്തോളം വെളളത്തില്‍ മുങ്ങി.
നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്‌കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങിയത് പരിഭ്രാന്തിപരത്തി. പാനൂര്‍ കെ കെ വി പി ആര്‍ എം ഹയര്‍സെക്കന്ററി സ്‌കൂള്‍ ബസാണ് മുണ്ടത്തോട് കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്.
വൈകീട്ട് സ്‌കൂള്‍ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. പത്തോളം ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. ജീവനക്കാരും ബസിലുണ്ടായിരുന്നു.
നാട്ടുകാര്‍ ബസ് പോകില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളക്കെട്ടില്‍ പകുതിയോളം ബസ് എത്തിയപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു. നാട്ടുകാര്‍ വിലക്കിയിട്ടും സ്‌കൂള്‍ ബസ് കുട്ടികളെയും കൊണ്ടു വെളളത്തില്‍ ഇറങ്ങിയ സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം രക്ഷിതാക്കളില്‍ നിന്നും ഉയരുന്നുണ്ട്.