SWISS-TOWER 24/07/2023

ജപ്പാനില്‍ ഉപരിപഠനത്തിന് മലയാളി വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ്

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 17/02/2015)  ജപ്പാനിലെ ഓയിസ്‌കാ അക്കാദമിയില്‍ സമ്പൂര്‍ണ സ്‌കോളര്‍ഷിപ്പോടു കൂടി ഉപരിപഠനത്തിനായി കുളമാവ് നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മേഘ ജീയോ തെരഞ്ഞെടുക്കപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓയിസ്‌കാ ഇന്റര്‍ നാഷനല്‍ മുഖേന ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് മേഘ.

ജപ്പാനില്‍ ഉപരിപഠനത്തിന് മലയാളി വിദ്യാര്‍ഥിനിക്ക് സ്‌കോളര്‍ഷിപ്പ്മറ്റൊരാള്‍ ദല്‍ഹി സ്വദേശിയായ ബൈനാഷിയാണ്. ഓയിസ്‌കാ അക്കാദമി സീനിയര്‍ ഹൈസ്‌കൂളില്‍ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പാണ് മേഘയ്ക്ക് ലഭിച്ചത്.
കരിങ്കുന്നം വെട്ടിക്കല്‍ ജീയോലെനി ദമ്പതികളുടെ മകളാണ്. ഉപരിപഠനത്തിന് അര്‍ഹത നേടിയ മേഘയെ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടില്‍ അഭിനന്ദിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:   Japan, Student, Malayali, Thodupuzha, Kerala, Scholarship,  Japan Ouiska Academy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia