കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ക്ഷാമം: ടിക്കറ്റുകള്‍ ചേര്‍ത്തുനല്‍കാന്‍ നിര്‍­ദ്ദേശം

 


കെ.എസ്.ആര്‍.ടി.സിയില്‍ ടിക്കറ്റ് ക്ഷാമം: ടിക്കറ്റുകള്‍ ചേര്‍ത്തുനല്‍കാന്‍ നിര്‍­ദ്ദേശം
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ ടിക്കറ്റ് ക്ഷാമത്തെത്തുടര്‍ന്ന് പല ടിക്കറ്റുകള്‍ ചേര്‍ത്തുനല്‍കാന്‍ നിര്‍ദ്ദേശം. മിനിമം നിരക്ക് അഞ്ചുരൂപയില്‍ നിന്ന് ആറാക്കിയും ആറു രൂപാ നിരക്ക് ഏഴായും വര്‍ദ്ധിപ്പിച്ചതോടെ ആറിന്റെയും ഏഴിന്റെയും ടിക്കറ്റ് ഒരു ഡിപ്പോയിലും കിട്ടാനില്ലാതായിരിക്കുകയാ­ണ്.

ടിക്കറ്റു ക്ഷാമം പരിഹരിക്കാന്‍ മുറി ടിക്കറ്റുകള്‍ ചേര്‍ത്ത് ഒരു ടിക്കറ്റാക്കി നല്‍കാനാണ് എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ആറിന്റെ ടിക്കറ്റിനു പകരം രണ്ടു രൂപയുടെ മൂന്ന് ടിക്കറ്റുകളോ, നാലിന്റയും രണ്ടിന്റയും ഓരോ ടിക്കറ്റുകളോ ചേര്‍ത്തുനല്‍കുക എന്നതാണ് മേലധികാരിയുടെ ഉത്തരവ്. ടിക്കറ്റുകള്‍ ചേര്‍ത്തുനല്‍കുന്നത് യാത്രക്കാരുമായി സംഘര്‍ഷത്തിന് ഇടയാക്കുമെന്നും സമയത്ത് ടിക്കറ്റ് വിതരണം നടത്താന്‍ കഴിയില്ലെന്നും കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.

Keywords: Ticket, Thiruvananthapuram, Minimum, Rate, Conductor, Shortage, Increment, Kerala vartha, Malayalam Vartha, Malayalam News, Bus, KSRTC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia