കടലിലെ വെടിവെപ്പ്: ഇറ്റാലിയന്‍ കപ്പല്‍ വിട്ടയ്ക്കാന്‍ സുപ്രീം കോടതി ഉത്തരവ്
May 2, 2012, 14:12 IST
ADVERTISEMENT
ന്യൂഡല്‍ഹി: കടല്‍ വെടിവെപ്പ് കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക ലെക്സി ഇന്ത്യന്‍ തീരം വിട്ടുപോകാന്‍ ഉപാദികളോടെ സുപ്രീം കോടതി അനുമതി നല്കി. കേസ് സംബന്ധിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരെ കപ്പലുടമകള്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
കുറ്റക്കാരായവരെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കപ്പല്‍ തീരംവിട്ടുപോകാന് അനുവദിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്റിക ലെക്സി കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നതിനാല്‍ ദിനംപ്രതി ഭീമമായ നഷ്ടമാണ് നേരിടേണ്ടിവരുന്നതെന്നും ഉടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് നടപടികള്‍ക്കായി ആവശ്യപ്പെടുമ്പോള്‍ സാക്ഷിപ്പട്ടികയിലുള്ള നാലു നാവിക സേനാംഗങ്ങളെ ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Keywords: Italian ship, Enrica Lexie, Firing from Ship, Supreme Court of India, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

