Yono App | എസ് ബി ഐ യോനോ ആപ് ബ്ലോകായെന്ന പേരില്‍ തട്ടിപ്പ്; പരാതിക്കാരനായ വയോധികന് 25000 രൂപ നഷ്ടമായതായി പരാതി

 


തലശ്ശേരി: (KVARTHA) എസ് ബി ഐ യോനോ ആപ് ബ്ലോകായെന്ന പേരില്‍ വയോധികനെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കി അകൗണ്ടില്‍ നിന്നും പണം കവര്‍ന്നുവെന്ന പരാതിയില്‍ തലശ്ശേരി ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ 79 കാരനാണ് 25000 രൂപ നഷ്ടമായത്.

തലശ്ശേരി ടൗണ്‍ പൊലീസ് പറയുന്നത്: ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് യോനോ ആപ് ബ്ലോക്കായെന്നും പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സന്ദേശമയച്ചാണ് തട്ടിപ്പിനിരയാക്കിയത്. പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയിലാണ് പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്.

ബാങ്കില്‍ നിന്നും അയക്കുന്ന സന്ദേശം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ടെക്സ്റ്റ് മെസേജ് അയച്ചത്. എസ് ബി ഐ യോനോ ആപ് ബ്ലോകായിരിക്കുകയാണ്. പാന്‍ കാര്‍ഡ് വിവരങ്ങളും നെറ്റ് ബാങ്ക് വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാന്‍ ലിങ്കില്‍ ക്ലിക് ചെയ്യണം എന്നാണ് സന്ദേശത്തിലുണ്ടായിരുന്നത്.

സന്ദേശത്തില്‍ പറയുന്ന ലിങ്കില്‍ ക്ലിക് ചെയ്താലുടന്‍ എസ് ബി ഐയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സൈറ്റ് ഓപണായി വരും. യൂസര്‍ ഐഡിയും പാസ്വേര്‍ഡും അടിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ വെരിഫികേഷനെന്ന പേരില്‍ ഒടിപി കൂടി നല്‍കുന്നതിലൂടെയാണ് പണം നഷ്ടപ്പെടുന്നത്.

ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ വിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ലെന്നും ഇത്തരം ഫോണ്‍കോളുകള്‍, എസ് എം എസ് സന്ദേശം, ഇ-മെയിലുകള്‍ എന്നിവ പൂര്‍ണമായും അവഗണിക്കണം. ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സി വി സി, ഒ ടി പി, പിന്‍ നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവെയ്ക്കരുത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുകയാണെങ്കില്‍ ഉടന്‍ 1930 എന്ന പോലീസ് സൈബര്‍ ഹെല്‍പ്‌ലൈനില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍ www(dot)cybercrime(dot)gov(dot)in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് നിങ്ങളുടെ പരാതി റിപോര്‍ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.

Yono App | എസ് ബി ഐ യോനോ ആപ് ബ്ലോകായെന്ന പേരില്‍ തട്ടിപ്പ്; പരാതിക്കാരനായ വയോധികന് 25000 രൂപ നഷ്ടമായതായി പരാതി



Keywords: News, Kerala, Kerala-News, Kannur, Kannur-News, SBI, Yono App, Online Bank, Scam, Elderly Person, Lost, Rs 25000, Complaint, Thalassery News, Kannur News, Police, Fraud, SBI Yono App Online Bank Scam; Elderly person lost Rs 25000.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia