Allegation | മാടായിയിലെ ബാങ്ക് ജീവനക്കാരിയുടെ ദുരൂഹമരണം; കൊലപാതകത്തിന് കേസെടുക്കണമെന്ന് കാട്ടി പിതാവ് പരാതി നല്‍കി

 


കണ്ണൂര്‍: (KVARTHA) പഴയങ്ങാടി അടുത്തില സ്വദേശിനിയും മാടായി കോഴി ബസാര്‍ എസ് ബി ഐ ബാങ്ക് ജീവനക്കാരിയുമായ ടി കെ ദിവ്യയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് പിതാവ് ശങ്കരന്‍ പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃമാതാവില്‍ നിന്നും ജാതി അധിക്ഷേപം മകള്‍ നേരിട്ടതായും നിരന്തരം പീഡനത്തിനിരയായതായും പരാതിയില്‍ പറയുന്നു.

Allegation | മാടായിയിലെ ബാങ്ക് ജീവനക്കാരിയുടെ ദുരൂഹമരണം; കൊലപാതകത്തിന് കേസെടുക്കണമെന്ന് കാട്ടി പിതാവ് പരാതി നല്‍കി
ജനുവരി ഇരുപത്തിയഞ്ചിനാണ് ദിവ്യയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തില സ്വദേശിയായ ഉണ്ണികൃഷ്ണനുമായി ഒരു വര്‍ഷം മുന്‍പാണ് യുവതിയുടെ വിവാഹം നടന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ദിവ്യയുടെ പത്തുവയസുകാരനായ മകന്‍ അമ്മയെ നിരന്തരം പീഡിപ്പിക്കുന്നതായും എന്തൊക്കെയോ മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും മൊഴി നല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നുണ്ട്.

ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണം താഴ്ന്ന ജാതിക്കാരിയായതിനാല്‍ ഭര്‍തൃമാതാവ് കഴിക്കാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ നേരത്തെ പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.


Keywords: SBI bank employee Divya's death; father alleged murder, case filed, Kannur, News, SBI Bank Employee, Death, Complaint, Police, Family, Murder, Divya, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia