ചെലവു കുറഞ്ഞ അഞ്ചുലക്ഷം ഭവനങ്ങളുടെ നിര്‍മാണ പദ്ധതിയുമായി സൗദി സര്‍ക്കാര്‍

 


ADVERTISEMENT

ജിദ്ദ:(www.kvartha.com 20.11.14) തദ്ദേശീയരായ പൗരന്മാര്‍ക്കായി  ചെലവു കുറഞ്ഞ ഭവന നിര്‍മാണ പദ്ധതിയുമായി സൗദി സര്‍ക്കാര്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്നു.സ്ഥിരതയുള്ള തൊഴിലോ വരുമാനമോ ഇല്ലാത്തവര്‍ക്ക് വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 70,000 ചതുരശ്ര അടി പ്രദേശത്തിലാണ് ഓരോ കുടുംബത്തിനും ഭവനങ്ങള്‍ ഒരുക്കി നല്‍കുന്നത്.
ചെലവു കുറഞ്ഞ അഞ്ചുലക്ഷം ഭവനങ്ങളുടെ നിര്‍മാണ പദ്ധതിയുമായി സൗദി സര്‍ക്കാര്‍
സാമ്പത്തിക പിന്നോക്കാവസ്ഥയിലായ സൗദി പൗരന്മാരെയും ഭാവി തലമുറയെയും സംരക്ഷിക്കുകയാണ് ബഡ്ജറ്റ് ഭവന പദ്ധതികളുടെ ലക്ഷ്യമെന്നും അല്‍ ജമ്മൂമിലാണ് കുറഞ്ഞവിലയ്ക്ക് പുതിയ ഭവനങ്ങളുടെ നിര്‍മാണങ്ങള്‍  നടക്കുന്നതെന്നും സൗദി ഭവന മന്ത്രാലയ വക്താവ് മുഹമ്മദ് അല്‍സീമിയ പറഞ്ഞു.

ഏകദേശം 12 ലക്ഷം വീട് ഭാവിയില്‍ വേണ്ടിവരുമെന്നാണ് സൗദി സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായത്. നിര്‍മ്മാണം ആരംഭിച്ച വീടുകള്‍ ഉടന്‍ പൂര്‍ത്തിയാവും.

250 ബില്യണ്‍ സൗദി റിയാല്‍ മാറ്റിവച്ചിരിക്കുന്ന പ്രസ്തുത പദ്ധതിയില്‍ അഞ്ചുലക്ഷം വീടു നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മാലിക് ദീനാറില്‍ പെണ്‍കുട്ടിയും മാതാവും നിലവിളിച്ചു; പിന്നീട് കാഞ്ഞങ്ങാട്ട് നടന്നത് ആ പെണ്‍കുട്ടിയുടെ വിവാഹം

Keywords: House project, Saudi Arabia, Budget, Houses, Flats, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia