Nomination | പ്രിയങ്കയെ നേരിടാന്‍ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

 
Satyan Mokeri to Contest Against Priyanka Gandhi in Wayanad
Satyan Mokeri to Contest Against Priyanka Gandhi in Wayanad

Photo Credit: Facebook / Sathyan Mokeri

● ഉയര്‍ന്നുവന്നത് സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകള്‍
● തുണയായത് സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതും 
● മൂന്നു തവണ എംഎല്‍എയുമായിരുന്നു
● നിലവില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്

തിരുവനന്തപുരം: (KVARTHA) പ്രിയങ്ക ഗാന്ധിയെ നേരിടാന്‍ വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച ധാരണയായത്.

സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മിറ്റിയില്‍ ഉയര്‍ന്നുവന്നത്. വയനാട് ജില്ലാ കമ്മിറ്റിയാണ് സത്യന്‍ മോകേരിയുടെ പേര് ശുപാര്‍ശ ചെയ്തത്. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതും പരിഗണിച്ച് സത്യന്‍ മൊകേരിക്ക് നറുക്ക് വീഴുകയായിരുന്നു. 2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. മൂന്നു തവണ എംഎല്‍എയുമായിരുന്നു. നിലവില്‍ സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

#SatyanMokeri #PriyankaGandhi #WayanadElection #KeralaPolitics #LDF #CPI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia