അമൃതാനന്ദമയിയുടെ ശിഷ്യന് സത്നാം സിങ്ങിന്റെ മരണം: അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ദുരൂഹത നീങ്ങുന്നില്ല
Aug 6, 2017, 12:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി:(www.kvartha.com 06/08/2017) ബിഹാര്‍ സ്വദേശി സത്നാം സിങ് മരണപ്പെട്ടിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും സംഭവത്തിലെ ദൂരൂഹത നീക്കുവാനോ കുറ്റക്കാരെ ശിക്ഷിക്കുവാനോ പോലീസിനും ക്രൈം ബ്രാഞ്ചിനും സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയതായി പിതാവ് ഹരീന്ദ്ര കുമാര്‍ സിങ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേസ് വേഗം തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിനും മറുപടി ലഭിച്ചില്ലെന്ന് ഹരീന്ദ്ര കുമാര്‍ സിങ് പറഞ്ഞു. വാര്‍ത്ത സമ്മേളനത്തിനിടെ പലപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹരീന്ദ്ര കുമാര്‍ സിങ് സംസാരിച്ചത്.
2012 ഓഗസ്റ്റ് നാലിനാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ച് സത്നാം സിങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലക്നൗവില്‍ നിയമപഠനത്തിനിടയില്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ സത്നാം 2012 ഓഗസ്റ്റ് ഒന്നിനാണ് കൊല്ലം വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. പിന്നീട് അമൃതാനന്ദമയിയെ ആക്രമിക്കുവാന്‍ ശ്രമിച്ച കേസില്‍ സത്നാമിനെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസ് ചാര്‍ജ് ചെയ്ത് കൊല്ലം ജില്ലാ ജയിലില്‍ എത്തിച്ചുവെങ്കിലും അവിടെ നടന്ന അക്രമങ്ങളുടെ പേരില്‍ ഓഗസ്റ്റ് മൂന്നിന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയ സത്നാമിനെ പിറ്റേന്ന് സെല്ലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സത്നാമിന് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നെന്നും മൃതദേഹത്തില്‍ 77 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ മുറിവുകള്‍ എവിടെവെച്ച് സംഭവിച്ചതാണെന്ന വിവരങ്ങളൊന്നും പോലീസ് സമര്‍പ്പിച്ച എഫ്ഐആറിലില്ല. പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചും മരണത്തിലെ ദുരൂഹതകള്‍ നീക്കുന്നതില്‍ പരാജയപ്പെട്ടതോടെ കേസ് സിബിഐക്ക് വിടണമെന്നും പിതാവ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഹരീന്ദ്രകുമാര്‍ നേരത്തെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി 2014ല്‍ ഫയലില്‍ സ്വീകരിച്ചു. ആദ്യഘട്ടത്തില്‍ പ്രാഥമിക വാദം നടന്നുവെങ്കിലും പിന്നീട് കേസ് അനന്തമായി നീളുകയായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ വരെ 40 തവണയാണ് സ്തനാം കേസ് കോടതി മാറ്റിവച്ചത്. ഈ ഘട്ടത്തിലാണ് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ സങ്കട ഹര്‍ജി സമര്‍പ്പിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keyword: News, Kochi, Kerala, Death, Police, Crime Branch, High Court, Father, Case, Chief Minister, Report, Sathnam singh's death; father approached HC.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.