അമല കൊലക്കേസിലെ പ്രതിയായ സതീഷ് ബാബു സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസിലും പ്രതിയെന്ന് പോലീസ്

 


കോട്ടയം: (www.kvartha.com 29.09.2015) പാലാ കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബു വേറെയും കന്യാസ്ത്രീയെ കൊലപെടുത്തിയിട്ടുണ്ടെന്നു പോലീസ്.

ഈരാറ്റുപേട്ട ചേറ്റുതോട് എസ്.എച്ച്.മഠത്തിലെ സിസ്റ്റര്‍ ജോസ് മരിയയെയാണ് (81) ഇയാള്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. കൊലപാതകം കൂടാതെ മഠത്തില്‍ നിന്ന് 70,000 രൂപയും പ്രതി മോഷ്ടിച്ചിരുന്നു.

സിസ്റ്റര്‍ ജോസ് മരിയയുടേത് സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. സതീഷ് ബാബുവിനെ ചോദ്യം ചെയ്തതോടെയാണ്  അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. കൂടാതെ ഈരാറ്റുപേട്ടയിലെ എഫ്‌സി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നിന്ന് ആറു ലക്ഷം രൂപയും മോഷ്ടിച്ചിരുന്നുവെന്നും സതീഷ് ബാബു സമ്മതിച്ചു. സിസ്റ്റര്‍ അമലയുടെ മരണ ശേഷം പാലായില്‍ ഒരു ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇതില്‍ ഈരാറ്റുപേട്ടയിലെ സംഭവവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതി പോലീസിലെത്തുകയും സതീഷ് ബാബുവാണ് പ്രതിയെന്നു പോലീസ് കണ്ടെത്തുകയും ചെയ്തത്.

അതിനിടെ സതീഷ് ബാബുവിനെ ലിസ്യൂ കോണ്‍വെന്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയതെങ്ങനെയെന്ന് സതീഷ് ബാബു പോലീസിനോടു വിശദീകരിച്ചു. കോണ്‍വെന്റില്‍ കയറിയതെങ്ങനെയെന്നും മറ്റും വിശദമായി സതീഷ് ബാബു കാണിച്ചുകൊടുത്തു. തൂമ്പാ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നു പ്രതി സമ്മതിച്ചു. ഈ തൂമ്പാ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. സിസ്റ്റര്‍ അമലയെ കൊല്ലുന്നതിനു മുന്‍പ് ഇതേ മഠത്തില്‍ തന്നെയുള്ള സിസ്റ്റര്‍ ജസീന്തയെ ആക്രമിച്ചതും സതീഷ് ബാബുവായിരുന്നു.

അമല  കൊലക്കേസിലെ  പ്രതിയായ സതീഷ് ബാബു സിസ്റ്റര്‍ ജോസ് മരിയ കൊലക്കേസിലും പ്രതിയെന്ന് പോലീസ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia