Satheesan Patcheni | സതീശന്‍ പാച്ചേനി അനുസ്മരണവും, സ്മൃതി മണ്ഡപം അനാഛാദനവും 27ന് നടക്കും

 


കണ്ണൂര്‍: (KVARTHA) കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ 27ന് നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.

Satheesan Patcheni | സതീശന്‍ പാച്ചേനി അനുസ്മരണവും, സ്മൃതി മണ്ഡപം അനാഛാദനവും 27ന് നടക്കും

ഒക്ടോബര്‍ 27 വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പയ്യാമ്പലത്ത് സതീശന്‍ പാച്ചേനിയുടെ സ്മൃതി മണ്ഡപത്തിന്റെ അനാച്ഛാദനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം തളാപ്പ് നവനീതം ഓഡിറ്റോറിയത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും.

എംപിമാര്‍, എം എല്‍ എ മാര്‍,കെ പി സി സി ഭാരവാഹികള്‍ ഉള്‍പെടെയുള്ള സംസ്ഥാന - ജില്ലാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ സംബന്ധിച്ച് അപരിഹാര്യമായ നഷ്ടമാണ് സതീശന്‍ പാച്ചേനിയുടെ ആകസ്മിക വിയോഗം സൃഷ്ടിച്ചത്.

സതീശന്‍ പാച്ചേനിയുടെ കുടുംബത്തിനായി ജില്ലാ കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന വീടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വൈകാതെ സതീശന്‍ പാച്ചേനിയുടെ കുടുംബത്തിന് വീട് കൈമാറുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.

Keywords:  Satheesan Patcheni Commemoration and Smriti Mandapam Desecration will be held on 27, Kannur, News, Satheesan Patcheni, Congress Leader, Inauguration, KPCC President, VD Satheesan, K Sudhaman, Politics, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia