മഹാരാഷ്ട്രയിലെ ട്രെയിന്‍ വിവാദം: സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുന്നുവെന്ന് സതീശന്‍ പാച്ചേനി
May 26, 2020, 14:16 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 26.05.2020) മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ മൂലം കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം മഹാരാഷ്ട്ര സര്‍ക്കാര്‍ യാത്രക്കാരുടെ യാത്രാ ചെലവ് വഹിച്ചുകൊണ്ട് ട്രെയിനില്‍ മലയാളികളെ സ്വന്തം നാട്ടിലെത്തിച്ച സത്കര്‍മ്മത്തെ ഇകഴ്ത്തി കാട്ടാനും കോണ്‍ഗ്രസ് നേതൃത്വം ചെയ്ത നന്മയെ തെറ്റിദ്ധാരണ പരത്താനും കളവ് പ്രചരിപ്പിക്കാനും സിപിഎം പരിശ്രമിക്കുന്നത് സമൂഹ്യ മനസ്സാക്ഷിയോടുള്ള കൊഞ്ഞനം കുത്തലാണെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
ആയിരക്കണക്കിന് മലയാളികള്‍ അന്യ സംസ്ഥാനങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങളില്‍പ്പെട്ട് കഷ്ടപ്പെടുമ്പോള്‍ അവരെ സ്വദേശത്ത് എത്തിക്കാന്‍ ചെറുവിരലനക്കാത്ത ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ വ്യാജ പ്രചരണം നടത്തി തമസ്‌ക്കരിക്കാന്‍ കഴിയുമോ എന്നുള്ള സിപിഎമ്മിന്റെ പാഴ്ശ്രമങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയും.
അന്യ സംസ്ഥാനങ്ങളില്‍ നിന്നും കടന്നുവരുന്നവര്‍ മുഴുവന്‍ കൊറോണ വാഹകരാണെന്ന രൂപത്തില്‍ നവമാധ്യമങ്ങളിലൂടെ മരണത്തിന്റെ വാഹകര്‍ എന്ന് പറഞ്ഞ് സിപിഎം പ്രചരിപ്പിക്കുന്നത് മനുഷ്യത്വമില്ലാത്ത ക്രൂര നടപടിയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ മാത്രം സര്‍വീസ് നടത്തുന്ന ട്രെയിന്‍ ഗതാഗത സംവിധാനത്തില്‍ ജനിച്ചുവളര്‍ന്ന നാട്ടിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ വരേണ്ടെന്ന് തീരുമാനിച്ച ക്രൂര മനസ്സ് ഭരണകൂടത്തിനുള്ളതുകൊണ്ടാണ് യാത്ര സംബന്ധിച്ച് ഏകോപനം ഇല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഭരിക്കുന്ന പാര്‍ട്ടി തന്നെ മുന്നോട്ട് വന്നിട്ടുള്ളത്.
മുംബൈയില്‍ നിന്ന് മെയ് 22-ന് രാത്രി 9.50-ന് പുറപ്പെട്ട ട്രെയിനിലെ വിവരം മെയ് 19-ന് തന്നെ കേരള സര്‍ക്കാരിന് കൈമാറിയതിന്റെ രേഖകള്‍ ലഭ്യമാണ്. കേരളത്തിന്റെ കോവിഡ് നോഡല്‍ ഓഫീസറും അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ബിശ്വനാഥ് സിന്‍ഹയും, മഹാരാഷ്ട്രയിലെ സംസ്ഥാന കൊറോണ നോഡല്‍ ഓഫീസറും, അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ഡോ. നിധിന്‍ കരീറും തമ്മില്‍ നിരവധി പ്രാവശ്യം ഫോണിലും സംസാരിച്ചു.
Keywords: Satheesan Pacheni against cpm on maharashtra train issues, Kannur, News, Maharashtra, Train, CPM, District Collector, Kerala, Politics, DCC, Congress.

കേരളത്തിലെ വിവിധ ജില്ലാ കലക്ടര്‍മാരുമായി നിരവധി പ്രാവശ്യം യാത്രക്കാരുടെ ടീം ക്യാപ്റ്റന്‍ തന്നെ ബന്ധപ്പെടുകയും, യാത്രക്കാരുടെ ജില്ല തിരിച്ചുള്ള എല്ലാ വിവരങ്ങളും അയച്ചുകൊടുക്കുകയും ചെയ്തതാണ്. കേരളത്തിലെ മലയാളികളെ നാട്ടിലെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമത്തെ നിഷേധാത്മകമായ സമീപനം മൂലം അവസാനഘട്ടം വരെ ട്രെയിന്‍ വരാതിരിക്കാന്‍ ശ്രമം പോലും നടത്തിയ കേരള സര്‍ക്കാര്‍ മനസാക്ഷിയില്ലാതെയാണ് പ്രവര്‍ത്തിച്ചത്.
കേന്ദ്ര റെയില്‍വേ മന്ത്രിയുടെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും ഉറച്ച തീരുമാനത്തിനു മുന്നില്‍ വഴങ്ങുകയാണ് അവസാന നിമിഷം സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

മാസങ്ങള്‍ക്കു മുന്‍പേ നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തും, സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ സ്വീകരിച്ചും നാട്ടിലെത്താന്‍ പരിശ്രമിച്ച മലയാളികളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും കൊറോണ വാഹകരെന്ന് പ്രചരിപ്പിക്കുകയും കോണ്‍ഗ്രസിനെ കൊറോണ പരത്തുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്ത സിപിഎം, സൈബര്‍ ഇടങ്ങളിലെ ക്രിമിനലുകളെ ഉപയോഗിച്ച് മര്യാദകെട്ട പ്രചരണം നടത്തിയതിനെതിരെ പരസ്യമായി മാപ്പു പറയണമെന്നും സ്വന്തം നാട്ടിലെ ജനങ്ങളെ സംരക്ഷിക്കാന്‍ മനസ് കാണിക്കാത്ത മുഖ്യമന്ത്രിയും പാര്‍ട്ടിക്കാരും ബോധപൂര്‍വം വ്യാജ പ്രചരണത്തിന് ഇറങ്ങിത്തിരിച്ചത് ക്രൂരതയാണെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Satheesan Pacheni against cpm on maharashtra train issues, Kannur, News, Maharashtra, Train, CPM, District Collector, Kerala, Politics, DCC, Congress.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.