Suspended | ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന പരാതി: എസ്എടി ആശുപത്രിയിലെ ലേ സെക്രടറിയ്ക്ക് സസ്‌പെന്‍ഷന്‍
Nov 13, 2022, 09:19 IST
തിരുവനന്തപുരം: (www.kvartha.com) ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയെന്ന പരാതിയില്‍ എസ്എടി ആശുപത്രിയിലെ ലേ സെക്രടറി മൃദുലകുമാരിക്ക് സസ്‌പെന്‍ഷന്‍. ഏറ്റവും അടുത്ത ബന്ധുക്കളായ ഏഴുപേരെ നിയമിച്ചെന്ന പരാതിയിലാണ് അടിയന്തര നടപടി.
കോവിഡ് കാലത്തെ അടിയന്തര സാഹചര്യമെന്ന പേരില്‍ ലേ സെക്രടറിയുടെ കോളജ് വിദ്യാര്‍ഥിയായ മകന്‍, മകന്റെ കൂട്ടുകാരിയും കൂട്ടുകാരനും, ലേ സെക്രടറിയുടെ അനുജത്തിയുടെ മകള്‍, ഇവരുടെ ഭര്‍ത്താവ്, ലേ സെക്രടറിയുടെ കുടുംബവീടിന് സമീപത്തെ അയല്‍വാസി തുടങ്ങിയവരെ പിന്‍വാതിലിലൂടെ കയറ്റിയെന്നാണ് പരാതി. എല്ലാവര്‍ക്കും മെഡിസെപ് കൗണ്ടറിലാണ് നിയമനം. മകന് മെഡിസെപ് കൗണ്ടറിന് പുറമെ സിസിടിവി നിരീക്ഷണ സ്റ്റുഡിയോയിലും ജോലിയുണ്ട്. ഇതോടെ ശമ്പളം രണ്ടായി. ലേ സെക്രടറിയുടെ മകന്‍ രാവിലെയെത്തി ഒപ്പിട്ടശേഷം കോളജിലേക്ക് പോകുകയായിരുന്നു. കുടുംബശ്രീ വഴി ഒരുകൂട്ടം പേരെ നിയമിച്ചതിനൊപ്പമാണ് ഇവരെയും എസ്എടിയില്‍ കയറ്റിയത്.
തുടര്‍ന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെ എസ്എടി ആശുപത്രിയിലെ ബന്ധു നിയമനങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ജീവനക്കാരുടെ പരാതിയില്‍ മന്ത്രി വീണാ ജോര്‍ജ് റിപോര്‍ട് തേടിയിരുന്നു. മൃദുലകുമാരി ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും ഇടപാടുകളുടെ രേഖകള്‍ നശിപ്പിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിനാണ് അന്വേഷണ ചുമതല.
അതേസമയം, സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് ഈ നിയമനങ്ങള്‍ എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപണനിഴലിലായ ഏരിയാ കമിറ്റി അംഗത്തിന്റെ പങ്കിനെപ്പറ്റിയും നിലവില്‍ ആക്ഷേപമുണ്ട്.
Keywords: News,Kerala,State,Allegation,Complaint,hospital,Report,Suspension,Punishment, Health Minister, SAT hospital Lay secretary suspended
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.