സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ സരിത എസ് നായര്‍ക്ക് 6 വര്‍ഷം കഠിന തടവും പിഴയും
Apr 27, 2021, 16:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 27.04.2021) സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസില്‍ രണ്ടാം പ്രതിയായ സരിത എസ് നായര്‍ക്ക് കോടതി ആറു വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. സരിത കുറ്റക്കാരിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോഴിക്കോട് മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി ബി മണിമോനെ വിട്ടയച്ചു.
ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ ക്വാറന്റൈനില്‍ ആയതിനാല്‍ പ്രത്യേക കേസായി പിന്നീട് പരിഗണിക്കും. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി ഫജര്‍ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി. സരിത കോടതിയില്‍ ഹാജരാകാത്തതിനാല്‍ വിധി പറയുന്നത് പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി. തുടര്‍ച്ചയായി ഹാജരാകാത്തതിനാല്‍ കോടതിയുടെ അറസ്റ്റ് വാറന്‍ഡ് പ്രകാരം സരിതയെ കസബ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് സരിത. വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് പുറമേ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി, വിന്‍ഡ്മില്‍ പദ്ധതിയില്‍ പങ്കാളിത്തം എന്നിവ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്നാണു പരാതി. കേസില്‍ 2018 ഒക്ടോബറില്‍ വിചാരണ പൂര്‍ത്തിയായിരുന്നു.
2019 ല്‍ ഏപ്രില്‍ വരെ നാലു തവണ കേസ് വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരായില്ല. 2019 മേയില്‍ മജിസ്‌ട്രേട്ട് സ്ഥലം മാറി. പുതിയ മജിസ്‌ട്രേട്ട് ചുമതലയേറ്റപ്പോള്‍ വീണ്ടും വാദം കേട്ടു. 2021 ഫെബ്രുവരിയില്‍ വീണ്ടും വിധി പറയാന്‍ വച്ചെങ്കിലും സരിത ഹാജരാകാത്തതിനാല്‍ കേസ് നീളുകയായിരുന്നു.
Keywords: Saritha S Nair sentenced to 6 years rigorous imprisonment, fined for cheating to buy solar panel, Kozhikode, News, Trending, Cheating, Court, Imprisonment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
