ADVERTISEMENT
കൊച്ചി: (www.kvartha.com 08.06.2016) സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായര്‍ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ തെളിവുകള്‍ അന്വേഷണ കമ്മിഷനു സമര്‍പ്പിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സരിത എസ്.നായരെ 17നു ക്രോസ് വിസ്താരം ചെയ്യും. സരിത പുതിയതായി നല്‍കിയ തെളിവുകളില്‍ പരാമര്‍ശ വിധേയരായവര്‍ക്കാണു ക്രോസ് വിസ്താരത്തിന് അവസരം നല്‍കുന്നത്. ഓരോരുത്തരെക്കുറിച്ചും പരാമര്‍ശിക്കുന്ന ഭാഗത്തിന്റെ പകര്‍പ്പു മാത്രം അവര്‍ക്കു നല്‍കും.
മെയ് 11നും 13നുമായി താന്‍ കമ്മിഷന്‍ ഓഫിസില്‍ നല്‍കിയ പെന്‍ഡ്രൈവുകളുടെയും മറ്റു രേഖകളുടെയും ഉള്ളടക്കം കഴിഞ്ഞദിവസം കമ്മിഷന്‍ മുന്‍പാകെ ഹാജരായി സരിത വിശദീകരിച്ചിരുന്നു. 11നു സമര്‍പ്പിച്ചതു രണ്ടു പെന്‍ഡ്രൈവുകള്‍ ആണ്. ബോള്‍ഗാട്ടിയിലെ കണ്‍വന്‍ഷന്‍ സെന്റര്‍ പദ്ധതിയുമായി ബന്ധപ്പെട്ട 1.34 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് ഇതില്‍ ഒരു പെന്‍ഡ്രൈവിലുള്ളതെന്നും സരിത മൊഴി നല്‍കി.
ഇതിന് അനുബന്ധമായ സര്‍ക്കാര്‍ ഉത്തരവുകളടക്കമുള്ള രേഖകളാണു മറ്റൊരു ഫയലില്‍. രണ്ടാമത്തെ പെന്‍ഡ്രൈവില്‍ മൊത്തം മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിവിധ ഫോണ്‍ സംഭാഷണങ്ങള്‍ അടങ്ങിയിട്ടുണ്ട്. തന്റെ വിവാദമായ കത്തിലെ ഉള്ളടക്കത്തെ സാധൂകരിക്കുന്ന സ്വകാര്യ ദൃശ്യങ്ങളാണു മൂന്നാമത്തെ പെന്‍ഡ്രൈവില്‍.
ബെന്നി ബഹനാന്‍, സരിതയുടെ സഹായി ബിനുകുമാര്‍ എന്നിവര്‍ തമ്മിലും ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വാസുദേവ ശര്‍മ, സരിത എന്നിവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ജിക്കുമോന്‍ ജേക്കബ് അയച്ച ഇ–മെയിലുകളും ഇതേ പെന്‍ഡ്രൈവിലുണ്ടെന്നു സരിത പറഞ്ഞു.
പി.സി.വിഷ്ണുനാഥുമായി ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കുന്ന തെളിവുകള്‍, സോളാര്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എ വഴി നടത്തിയ ഇടപെടലിന്റെ രേഖകള്‍, അനര്‍ട്ടുമായി ഹൈദരാബാദിലെ സുരാന വെഞ്ച്വേഴ്‌സ് നടത്തിയ ഇടപാടിന്റെ രേഖകള്‍, മുന്‍ കേന്ദ്ര സഹമന്ത്രി പളനിമാണിക്യവുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍, കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കു നല്‍കിയ സോളാര്‍ സിറ്റി മാസ്റ്റര്‍ പ്ലാന്‍ എന്നിവയടങ്ങിയതാണ് 13നു സമര്‍പ്പിച്ച ഫയലില്‍ ഉള്ളതെന്നും സരിത വിശദീകരിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫ് അംഗങ്ങളായ ടെനി ജോപ്പന്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രഹ്മണ്യന്‍ എന്നിവരയച്ച ഇ–മെയില്‍ സന്ദേശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. കമ്മീഷനില്‍ ഹാജരാക്കിയതു പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ 2013 ജൂലൈ 19ന് എഴുതിയ കത്തിന്റെ പകര്‍പ്പാണെന്നും യഥാര്‍ഥ കത്ത് 17നു ഹാജരാക്കാമെന്നും സരിത അറിയിച്ചു.
സാക്ഷി വിസ്താരത്തിന് കഴിഞ്ഞദിവസം ഹാജരാകേണ്ടിയിരുന്ന മുന്‍ മന്ത്രി ഷിബു ബേബിജോണ്‍
കമ്മിഷന്റെ നോട്ടിസിനോടു പ്രതികരിക്കാതിരിക്കുകയും അഭിഭാഷകന്‍ ഹാജരാകാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഷിബുവിന് ആജ്ഞാപത്രം പുറപ്പെടുവിക്കാന്‍ ജസ്റ്റിസ് ജി.ശിവരാജന്‍ തയാറെടുത്തെങ്കിലും സിറ്റിങ് തുടങ്ങി ഒരു മണിക്കൂറിനുശേഷം ഷിബുവിന്റെ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ ഹാജരായി.
14ന് ഷിബു ഹാജരാകുമെന്ന് അഭിഭാഷകന്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്ന്, ആജ്ഞാപത്രം പുറപ്പെടുവിക്കുന്നില്ലെന്നു ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു. ജൂണ്‍ 30ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കുമെന്നും ഈ മാസം ഹാജരാകാന്‍ നോട്ടിസ് ലഭിച്ചവര്‍ വരാതിരുന്നാല്‍ അധികാരം ഉപയോഗിച്ചു വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മല്ലേലില്‍ ശ്രീധരന്‍നായരുമായി ബന്ധപ്പെട്ട കേസിന്റെ കൂടുതല്‍ രേഖകള്‍ 17നു ഹാജരാക്കുമെന്നും പുതിയ സര്‍ക്കാരില്‍ തനിക്കു വലിയ പ്രതീക്ഷയുണ്ടെന്നും കമ്മിഷനില്‍ ഹാജരായശേഷം സരിത മാധ്യമങ്ങളോടു പറഞ്ഞു.
Also Read:
മുട്ടത്തൊടി ബാങ്ക് തട്ടിപ്പിന് കാരണമായത് അപ്രൈസറുടെ ലോട്ടറി ചൂതാട്ടം; ദിവസം ഒരു ലക്ഷം രൂപവരെ ലോട്ടറിയെടുത്തു, പിന്നില്‍ ഉന്നതരും
Keywords: Kochi, Chief Minister, Oommen Chandy, Report, Phone call, MLA, Congress, Notice, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.