ADVERTISEMENT
കൊച്ചി: (www.kvartha.com 07.06.2016) കഴിഞ്ഞ മാസം ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എറണാകുളം ബോള്‍ഗാട്ടിയിലെ ലുലു കണ്വന്ഷന് സെന്ററുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ സംഭാഷണമുണ്ടെന്ന് സരിത എസ്. നായര്‍. ഒരു മിനിറ്റ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള സംഭാഷണവും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളും യോഗങ്ങളുടെ മിനിട്സുകളും താന്‍ അന്നു സമര്‍പ്പിച്ച രേഖകളിലുണ്ടെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി.
മൂന്നു പെന്‍ഡ്രൈവുകളും പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയതെന്ന് അവകാശപ്പെടുന്ന കത്തിന്റെ പകര്‍പ്പ് അടക്കം ഏഴു ഫയലുകളുമാണ് സരിത കഴിഞ്ഞ മാസം സോളാര്‍ കമ്മിഷനു കൈമാറിയത്. ക്രോസ് വിസ്താരത്തിനായി ജൂണ്‍ 17നു സരിത ഹാജരാകണമെന്ന് കമ്മിഷന് നിര്‍ദേശിച്ചു.
തോമസ് കൊണ്ടോട്ടിയുമായി നടത്തിയ മൂന്നു മണിക്കൂര്‍ നീണ്ട സംഭാഷണമാണ് രണ്ടാമത്തെ പെന്‍ഡ്രൈവിലുള്ളത്. മൂന്നാമത്തേതില്‍ ലൈംഗികാരോപണങ്ങള്‍ തെളിയിക്കുന്നതാണ്. ജിക്കുമോനുമായുള്ള ഇമെയില്‍ കത്തിടപാടിന്റെ വിവരങ്ങള്‍, ബെന്നി ബഹനാനുമായുള്ള സംഭാഷണങ്ങള്‍, വാസുദേവ ശര്‍മ്മയുമായുള്ള സംഭാഷണം, പി.സി. വിഷ്ണുനാഥുമായുള്ള ബന്ധം , നിരവധി കത്ത് ഇടപാടുകള്‍, മുന്‍ കേന്ദ്ര ധനസഹമന്ത്രി പളനിമാണിക്കവുമായി ബന്ധപ്പെട്ടതിന്റെ രേഖകള്‍ തുടങ്ങിയവയെല്ലാം അതില്‍ ഉണ്ടെന്ന് സരിത കമ്മീഷനെ അറിയിച്ചു.

Keywords: Kochi, Ernakulam, Kerala, Oommen Chandy, Case, Saritha S Nair, Solar Case, Solar Commission, Pen Drive, Saritha.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.