സരിതയുടെ മൊഴി രേഖപെടുത്തിയ മജിസ്‌ട്രേറ്റിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു

 


കൊച്ചി: (www.kvartha.com 16/07/2015) സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്താതിരുന്ന എറണാകുളം മുന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എന്‍ വി രാജുവിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചു.

സരിതയുടെ മൊഴി രേഖപെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി നടപടികളില്‍  വീഴ്ചവരുത്തിയെന്ന വിജിലന്‍സ് രജിസ്ട്രാറുടെ കണ്ടെത്തലിനെ തുടര്‍ന്ന് ഹൈക്കോടതി കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച ഹൈകോടതി വിജിലന്‍സ് വിഭാഗത്തിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

താന്‍ മൊഴിയെടുക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം ചൂണ്ടിക്കാട്ടി മജിസ്‌്രേടറ്റ് വിജിലന്‍സിന് വിശദീകരണം നല്‍കിയിരുന്നു. നടപടിക്രമങ്ങളില്‍ ചില അപാകതകളുണ്ടായി എന്നതു മാത്രമാണ് മജിസ്‌ട്രേറ്റില്‍ നിന്നുണ്ടായ വീഴ്ചയെന്നാണ് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് നല്‍കിയിട്ടുള്ള റിപോര്‍ട്ട്. രഹസ്യമായി ചിലത് പറയാനുണ്ടെന്ന് അറിയിച്ചതിെന തുടര്‍ന്ന് സരിതയില്‍ നിന്ന് രഹസ്യമൊഴിയെടുക്കാന്‍ തയാറായതും തുടര്‍ന്നുണ്ടായ നടപടികളും സദുദ്ദേശ്യപരമായിരുന്നുവെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സരിതയ്ക്കു പോലിസ് കസ്റ്റഡിയിലായിരിക്കെ ഉണ്ടായ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മാത്രമാണ് താന്‍ തീരുമാനിച്ചിരുന്നതെന്നായിരുന്നു രജിസ്്രടാര്‍ക്ക് മജിസ്‌ട്രേറ്റ് നല്‍കിയ വിശദീകരണം. ഇക്കാര്യങ്ങള്‍ വിലയിരുത്തിയാണ് മജിസ്‌ട്രേറ്റിനെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.സരിതയില്‍ നിന്ന് രഹസ്യമൊഴിയെടുക്കാന്‍ തയാറായെങ്കിലും പിന്നീട് മൊഴിയെടുക്കാതെ ജയിലിലേക്ക് തിരിച്ചയച്ച രാജുവിന്റെ നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

സരിതയുടെ മൊഴി രേഖപെടുത്തിയ മജിസ്‌ട്രേറ്റിനെതിരായ നടപടി ഹൈക്കോടതി അവസാനിപ്പിച്ചുപിന്നീട് ജയില്‍ സൂ്രപണ്ട് മുേഖന മൊഴി എഴുതി വാങ്ങുകയാണ് ചെയ്തത്. ഇതിന് പിന്നില്‍ രാഷ്്രടീയ
പ്രേരണ വെര ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയുടെ ദുരൂഹ നടപടി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, ഇന്ത്യന്‍ അസോസിയേഷന്‍  ഓഫ് ലോയേഴ്‌സ് സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍ എന്നിവരാണ് ഹെക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia