Allegation | 'പി സരിന്‍ ആദ്യം ചര്‍ച ചെയ്തത് ബിജെപിയുമായി'; സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ സിപിഎമ്മിനെ സമീപിച്ചുവെന്ന് വിഡി സതീശന്‍


● പാലക്കാട് ഇടത് സ്വതന്ത്രനായി ഇനി മത്സരിക്കും
● കോണ്‍ഗ്രസില്‍ നിന്നും വിട്ടത് രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് പരസ്യമാക്കി
തിരുവനന്തപുരം: (KVARTHA) പി സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ചേലക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിന്‍ ആദ്യം ബിജെപിയുമായാണ് ചര്‍ച്ച നടത്തിയത്. ബിജെപിയുടെ സ്ഥാനാര്‍ഥിയാകാന്‍ പറ്റുമോ എന്ന് ശ്രമിച്ചു. എന്നാല്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ഥിയാക്കാന്‍ കഴിയില്ലെന്ന് അവര്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ ശ്രമിച്ചിട്ട് അത് നടക്കാതെ വന്നപ്പോഴാണ് സിപിഎമ്മിനെ സമീപിച്ചതെന്നും സതീശന്‍ പറഞ്ഞു.
വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണ് സരിന്‍ താന്‍ സിപിഎമ്മില്‍ ചേരുമെന്ന് പ്രഖ്യാപിച്ചത്. അതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. കെപിസി ആദ്യം വാട് സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും സരിനെ പുറത്താക്കുകയായിരുന്നു.
സിപിഎം സ്ഥാനാര്‍ഥിയാക്കിയാല്‍ അതിന് തയാറാണെന്നും സരിന്‍ പറഞ്ഞിരുന്നു. അതേസമയം തന്നെ സിപിഎം പാര്‍ടിയില്‍ എടുക്കുമോ എന്ന ആശങ്കയും സരിന്‍ പങ്കുവച്ചിരുന്നു. ഏതായാലും ഇപ്പോള്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഇടത് സ്വതന്ത്രനായി സരിന്‍ മത്സരിക്കാന്‍ പോവുകയാണ്.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ എതിര്‍പ്പ് പരസ്യമാക്കിയാണ് സരിന്‍ കോണ്‍ഗ്രസ് വിട്ടത്.
#Sarin #VDSatheesan #KeralaPolitics #BJP #CPM #PalakkadElection