Saraswati Amma | പ്രായം തളര്‍ത്താത്ത ആവേശവുമായി സരസ്വതി അമ്മ; കെ സി ആദ്യമായി ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ താനായിരുന്നു വാര്‍ഡിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഈ 81 കാരി

 


ഹരിപ്പാട്: (KVARTHA) പ്രായം 81 പിന്നിട്ടെങ്കിലും തൃക്കുന്നപുഴ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് പ്രണവം ജംഗ്ഷനില്‍ പുതുവീട്ടില്‍ സരസ്വതി അമ്മയുടെ രാഷ്ട്രീയ ആവേശത്തിന് ഒട്ടും കുറവില്ല.ആലപ്പുഴ യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പ്രചാരണം റോഡിലൂടെ കടന്നുപോകുന്നതറിഞ്ഞു പ്രായത്തിന്റെ അവശതകള്‍ മറന്ന് പ്രണവം ജംഗ്ഷനില്‍ ഒരുക്കിയ സ്വീകരണത്തില്‍ പ്രിയസ്ഥാനാര്‍ഥിയെ ഒന്ന് കാണാന്‍ എത്തിയതായിരുന്നു ആ അമ്മ.

കെസിയെ കണ്ടതോടെ അമ്മയുടെ മുഖത്ത് നൂറ് വോള്‍ട്ടിന്റെ പുഞ്ചിരി. കെസി ആദ്യമായി ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ താനായിരുന്നു വാര്‍ഡിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് സരസ്വതി അമ്മൂമ്മ പറഞ്ഞു. 45 വര്‍ഷത്തിലധികം സജീവ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു ഈ അമ്മ. 1981മുതല്‍ 2005 വരെ കമ്മ്യൂണിസ്റ്റ് കോട്ടയായ തൃക്കുന്ന പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിച്ചു പരാജയപ്പെട്ടെങ്കിലും ആ പരാജയങ്ങളില്‍ നിന്നെല്ലാം താന്‍ കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുകയാണ് ഉണ്ടായതെന്ന് സരസ്വതി അമ്മ പറഞ്ഞു.

Saraswati Amma | പ്രായം തളര്‍ത്താത്ത ആവേശവുമായി സരസ്വതി അമ്മ; കെ സി ആദ്യമായി ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ താനായിരുന്നു വാര്‍ഡിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഈ 81 കാരി
 
ഡി സി സി മെമ്പര്‍ ആയും ഹരിപ്പാട് ബ്ലോക്ക് വനിതാ കോണ്‍ഗ്രസ് സെക്രട്ടറിയായും പ്രദേശത്ത് പാര്‍ട്ടിയെ വളര്‍ത്തുന്നതില്‍ പ്രാധാന പങ്കുവഹിച്ചിട്ടുണ്ട്. ഓരോ കാര്യങ്ങളും ഓര്‍ത്ത് പറയുമ്പോള്‍ അമ്മയുടെ വാക്കുകളില്‍ ആവേശം അലതല്ലി. കെസി എന്തായാലും വിജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ് ഈ അമ്മയ്ക്ക്.

പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച അമ്മ വിവാഹം കഴിച്ചിട്ടില്ല. ബന്ധുവിന് ഒപ്പമാണ് താമസം. പെന്‍ഷന്‍ തുകയാണ് ഈ അമ്മയുടെ ആകെ വരുമാന മാര്‍ഗം. ക്ഷേമ പെന്‍ഷന്‍ പലപ്പോഴും മരുന്നിന് പോലും തികയാറില്ലെന്ന് അമ്മ പറയുന്നു. മാസങ്ങള്‍ ആയി പെന്‍ഷന്‍ മുടങ്ങി കിടക്കുന്നത് തന്നെ ആകെ ബുദ്ധിമുട്ടില്‍ ആക്കിയിട്ടുണ്ടെന്നും അമ്മ പറഞ്ഞു. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന ഉറപ്പോടെയാണ് കെസി അമ്മയുടെ അടുത്ത് നിന്നും ഇറങ്ങിയത്.

അതിനിടെ ഐ എന്‍ ടി യു സി നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന കളീക്കല്‍ സത്യന്‍ കൊലപാതകത്തിലെ സിപിഎം നേതൃത്വത്തിന്റെ ഗൂഢാലോചനയും യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുവാനും സിബിഐ അന്വേഷണം അനിവാര്യമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ ആവശ്യപ്പെട്ടു.

കൊലപാതകം പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്ത് നടപ്പിലാക്കിയതാണെന്നും താനടക്കമുള്ളവര്‍ പാര്‍ട്ടി നിര്‍ദ്ദേശാനുസരണം കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാണെന്നുമുള്ള ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍ കേസ് അന്വേഷണത്തിലെ അട്ടിമറി സ്ഥിരീകരിച്ചിരിക്കുകയാണ്. ക്രൂരമായ കൊലപാതകത്തിലെ പ്രതികളെ കോടതി വിട്ടയച്ചതിന് പിന്നില്‍ ഗൂഢാലോചന മറച്ചുവെച്ചും യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കിയും നടത്തിയ കേസ് അന്വേഷണമായിരുന്നുവെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്നും കെ പി ശ്രീകുമാര്‍ പറഞ്ഞു.


കടലിരമ്പത്തിന്റെ ആവേശം തീര്‍ത്താണ് കെ സി വേണുഗോപാലിന്റെ ഹരിപ്പാട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി പര്യടനത്തിന്റെ രണ്ടാം ദിനം കടന്നുപോയത്. വലിയഴീക്കല്‍ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ വലിയഴീക്കലില്‍ ഒരുക്കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്തു കൊണ്ടാണ് പര്യടനം ആരംഭിച്ചത്. പുഷ്പ വൃഷ്ടി നടത്തി പ്രതീകാത്മകമായി തങ്ങളുടെ തുഴ കൈമാറിയും അവര്‍ കെസിയെ വരവേറ്റു. നാസിക് ഡോലിന്റെ താളത്തിലും പടക്കം പൊട്ടിച്ചും ഓരോ സ്വീകരണ കേന്ദ്രത്തിലും കെസിക്ക് സ്വീകരണം ഒരുക്കി. 

ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ തീരദേശ പരിപാലന നിയമം  കാലോചിതമായി പരിഷ്‌ക്കരിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.വലിയഴീക്കല്‍ ശ്രീമുരുക ജംഗ്ഷനില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന് അകത്തും പുറത്തും തീരദേശ മേഖലയുടെ ക്ഷേമത്തിന് വേണ്ടി താന്‍ എന്നും പ്രവൃത്തിക്കുമെന്നും കെ സി കടലിന്റെ മക്കള്‍ക്ക് ഉറപ്പ് നല്‍കി. ജനാധിപത്യത്തെ കാത്ത് സംരക്ഷിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു. 

വലിയഴീക്കല്‍ ലൈറ്റ് ഹൗസ് പോലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവന്നത് കെ സി വേണുഗോപാല്‍ എം പി ആയിരുന്ന സമയത്താണ്. അത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ഇനിയും കൊണ്ടുവരാന്‍ കെ സി വേണുഗോപാല്‍ എം പി യായാല്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. വലിയഴീക്കല്‍ ശ്രീമുരുക ജംഗ്ഷനില്‍ ഒരുക്കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മത്സ്യ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും നാടിന്റെ വികസനത്തിനും ഏറ്റവും മികച്ച ഭൂരിപക്ഷം നല്‍കി കെ സി യെ ജയിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാരാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് അതില്‍ മാറ്റം വരണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

രാവിലെ,7.15 ന് വലിയഴീക്കലില്‍ നിന്നും ആരംഭിച്ച പര്യടനം പെരുമ്പള്ളി, വട്ടച്ചാല്‍, കള്ളിക്കാട് ശിവനട, ആറാട്ടുപുഴ ബസ് സ്റ്റാന്റ്, ചിറയില്‍ ജംഗ്ഷന്‍,കുറിച്ചിക്കല്‍ ജംഗ്ഷന്‍,പതിയാങ്കര പള്ളിമുക്ക്, പ്രണവം ജംഗ്ഷന്‍,മണ്ണേല്‍ ലക്ഷം വീട്, പപ്പന്‍ മുക്ക്,പാനൂര്‍ പള്ളിമുക്ക്, പുത്തന്‍പുര മുക്ക്, പല്ലന കുറ്റിക്കാട് ജംഗ്ഷന്‍, പല്ലന ചന്ത, കാട്ടില്‍ മാര്‍ക്കറ്റ്, മുതലപ്പള്ളില്‍ ജംഗ്ഷന്‍,പാണൂര്‍ 2147 സൊസൈറ്റി, എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി പഞ്ചാരമുക്കില്‍ ഒരുമണിയോടെ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു. 

പര്യടനത്തിനിടെ തൃക്കുന്നപുഴ പഞ്ചായത്തിലെ പതിയാങ്കര ചെമ്മീന്‍ പീലിങ് ഷെഡില്‍ തൊഴിലാളികളെ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു. അവരുടെ പ്രശ്‌നങ്ങളും അദ്ദേഹം കേട്ടറിഞ്ഞു. രോഗവസ്ഥയിലുള്ളപ്രവാസി കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന കുമാരപുരം പഞ്ചായത്തിലെ സിദ്ദീഖ് കണ്ടത്തിലിനെ പര്യടനത്തിനിടെ കെ സി വീട്ടില്‍ എത്തി സന്ദര്‍ശിച്ചു സൗഹൃദം പങ്കിട്ടു. 

ഉദ്ഘാടന യോഗത്തില്‍ യു ഡി എഫ് ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍ അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, കെ പി സി സി സെക്രട്ടറി ത്രിവിക്രമന്‍ തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിലാല്‍ തൃക്കുന്നപ്പുഴ, കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എം ലിജു, യു ഡി എഫ് ചെയര്‍മാന്‍ അനില്‍ ബി കളത്തില്‍, കണ്‍വീനര്‍ ബാബു കുട്ടന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷംസുദീന്‍ കായ്യിപ്പുറം, ഡി സി സി ജനറല്‍ സെക്രട്ടറി വി കെ ഷുക്കൂര്‍, ഡി സി സി സെക്രട്ടറി അഡ്വ എം ബി സജി,  വാര്‍ഡ് മെമ്പര്‍ ശ്രീകല, മത്സ്യ തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ലത്വീഫ്, ആറാട്ടുപുഴ സൗത്ത് മണ്ഡലം പ്രസിഡന്റ് എസ് സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


പ്രിയസ്ഥാനാര്‍ഥിയുടെ അനൗണ്‍സ്‌മെന്റ് വാഹനത്തിന്റെ ശബ്ദം കേട്ടാണ് ആറാട്ടുപുഴ പത്തിശേരിയില്‍ മഠത്തില്‍ കിഴക്കതില്‍ വീട്ടില്‍ ഹാമിദ് തന്റെ വീല്‍ ചെയര്‍ ഒന്ന് പുറത്തേക്ക് ഇറക്കി തരാന്‍ മക്കളോട് ആവശ്യപ്പെട്ടത്. ഹമീദിന്റെ മൂന്ന് പെണ്‍മക്കളും ചേര്‍ന്ന് ഏറെ പണിപെട്ട് വീല്‍ചെയര്‍ മുറ്റത്തിറക്കി. വീല്‍ ചെയര്‍ ഉരുട്ടി ഗേറ്റിന് അരികില്‍ എത്തുമ്പോഴേക്കും സ്ഥാനാര്‍ഥിയുടെ വാഹനം വീടിന്റെ ഗേറ്റ് കടന്ന് മുന്നോട്ട് പോയിരുന്നു. പ്രിയപ്പെട്ട കെ സിയെ കാണാന്‍ കഴിയാത്തതിന്റെ നിരാശയോടെനിറഞ്ഞ കണ്ണാല്‍ വീല്‍ചെയര്‍ വീട്ടിലേക്ക് തിരിച്ചു. 

Saraswati Amma | പ്രായം തളര്‍ത്താത്ത ആവേശവുമായി സരസ്വതി അമ്മ; കെ സി ആദ്യമായി ലോക് സഭയിലേക്ക് മത്സരിക്കുമ്പോള്‍ താനായിരുന്നു വാര്‍ഡിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ഈ 81 കാരി

പ്രവര്‍ത്തകര്‍ക്ക് നേരെ തന്റെ കൈ ഉയര്‍ത്തി അഭിവാദ്യം നല്‍കുന്നതിനിടയിലാണ് വീല്‍ചെയര്‍ നീക്കി ഗേറ്റിനരികിലേക്ക് ഹമീദ് വരുന്നത് കെസി ഒരു നോക്ക് കണ്ടത്. അപ്പോഴേക്കും ഹാമീദിന്റെ വീടും കടന്ന് കുറച്ച് ദൂരം എത്തിയിരുന്നു പ്രചാരണവാഹനം.

പിന്നെ ഒട്ടും വൈകിയില്ല വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട കെ സി വാഹനത്തില്‍ നിന്നിറങ്ങി ഹാമിദിനെ കാണാന്‍  ഓടിയെത്തി. സ്ഥാനാര്‍ഥി തന്നെ കാണാന്‍ തിരികെ മുറ്റത്തെത്തിയത് കണ്ട് ഹാമീദിന്റെ കണ്ണില്‍ സന്തോഷത്തിന്റെ തിളക്കം. കെ സി ഉറപ്പായും ജയിക്കുമെന്ന് ഹാമിദിന്റെ ആശംസ. ഹമീദിന്റെ കൈകള്‍ ഒന്നു കൂടി ചേര്‍ത്ത് പിടിച്ചു കെ സി യാത്ര പറഞ്ഞിറങ്ങി.

 വാപ്പച്ചിയുടെ സന്തോഷം കണ്ട് മൂന്ന് പെണ്മക്കള്‍ക്കും കണ്ണുനിറഞ്ഞു. വീല്‍ചെയറില്‍ ആണെങ്കിലും ഇതുവരെ വാപ്പ ഒരു വോട്ട് പോലും പാഴാക്കിയിട്ടില്ലെന്നും മക്കളായ രേഷ്മയും ഷഫ്നയും  ഹഷ്നയും പറഞ്ഞു. തങ്ങള്‍ക്ക് പോളിംഗ് ബൂത്തിലേക്ക് കൊണ്ടുപോകാന്‍ ഏതെങ്കിലും കാരണത്താല്‍ പറ്റിയില്ലെങ്കില്‍ ആരെയെങ്കിലും വിളിച്ചു ബൂത്തിലെത്തി വോട്ട് ചെയ്യാറുണ്ട് വാപ്പച്ചിയെന്നു ചെറു ചിരിയോടെ മൂവരും പറഞ്ഞു.

 ചെറുപ്രായത്തില്‍ പോളിയോ ബാധിച്ചാണ് 77 കാരനായ ഹമീദിന്റെ ഇരു കാലുകളുടെയും ചലന ശേഷി നഷ്ടമായത്. ആറാട്ട്പുഴയില്‍കച്ചവടം നടത്തി വന്നിരുന്ന ഹമീദ് കാഴ്ചക്കുറവ് ഉള്‍പ്പെടെയുള്ള പ്രായത്തിന്റെതായ ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ കച്ചവടം മതിയാക്കി മക്കള്‍ക്കൊപ്പം വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യ ബീഫാത്തു നേരത്തെ മരിച്ചു.

Keywords: Saraswati Amma came to KC Venugopal's campaign, Alappuzha, News, Saraswathi Amma, Campaign, Lok Sabha Election, Politics, Investigation, Murder Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia