Award | ഗോപീകൃഷ്ണനും കെവി മുരളീ മോഹനനും നീത സുഭാഷിനും സപര്യ സംസ്ഥാന പുരസ്‌കാരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) മാതൃഭൂമി കാര്‍ടൂണിസ്റ്റ് ഗോപീകൃഷ്ണനും നോവലിസ്റ്റ് കെവി മുരളീ മോഹനനും  നീത സുഭാഷിനും ഈ വര്‍ഷത്തെ സപര്യ സാഹിത്യ പുരസ്‌കാരം ലഭിച്ചു. 15,000 രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

Award | ഗോപീകൃഷ്ണനും  കെവി മുരളീ മോഹനനും നീത സുഭാഷിനും സപര്യ സംസ്ഥാന പുരസ്‌കാരം

ഗോപീകൃഷ്ണന്‍ 2001 മുതല്‍ മാതൃഭൂമിയില്‍ ഉണ്ട്. ഇപ്പോള്‍ കോഴിക്കോട് മാതൃഭൂമി യൂനിറ്റില്‍ കാര്‍ടൂണിസ്റ്റ് ആണ്. സംസ്ഥാന സര്‍കാരിന്റെ കാര്‍ടൂണ്‍ അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബിന്റെ അവാര്‍ഡ്, ലളിത കലാ അകാഡമിയുടെ അവാര്‍ഡ്, ജെയ്ജി പീറ്റര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു.

കണ്ണൂര്‍ പുഴാതി സ്വദേശിയായ കെവി മുരളീ മോഹനന്റെ കതിവന്നൂര്‍ വീരന്‍ ദൈവവും കനലാടിയും എന്ന നോവലിനാണ് പുരസ്‌കാരം. തൃശൂര്‍ ജില്ലയിലെ കുന്നംകുളം സ്വദേശിനിയായ നീത സുഭാഷിന്റെ കുംഭാര കോളനി എന്ന നോവലിനാണ് പുരസ്‌കാരം.

2023 നവംബര്‍ 19 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ വെച്ച് മലയാള കഥാ കുലപതി ടി പത്മനാഭന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് പുരസ്‌കാര ജൂറി ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂര്‍ അറിയിച്ചു.

Keywords:  Saparya State Award goes to Gopikrishnan, Murali Mohanan KV and Neeta Subhas, Kannur, News, Saparya State Award, Cartoonist, T Padmanabhan, Story Writer, Mathrubhumi, KV Murali Mohan, Gopi Krishnan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia