Garbage free | സംസ്ഥാനത്തിന് മാതൃകയായി ശുചിത്വ പ്രവര്‍ത്തനങ്ങള്‍: മാലിന്യ രഹിത മൂന്നു പെരിയ ടൗണ്‍ പ്രഖ്യാപനം കലക്ടര്‍ നടത്തി

 


പെരളശ്ശേരി: (www.kvartha.com) പെരളശ്ശേരി ഗ്രാമപഞ്ചായതിലെ മൂന്നു പെരിയ ടൗണ്‍ വൃത്തിയുടെ സമ്പൂര്‍ണതയിലേക്ക് എത്തിയതിന്റെ പ്രഖ്യാപനം ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ് നിര്‍വഹിച്ചു. പ്രദേശവാസികളുടെയും പൊതുപ്രവര്‍ത്തകരുടെയും സാംസ്‌കാരിക സ്ഥാപനങ്ങളുടെയും വ്യാപാരികളുടെയും പിന്തുണയോടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ ഫലമായിട്ടാണ് ശുചിത്വ ടൗണ്‍ ആയി മാറ്റിയത്.
            
Garbage free | സംസ്ഥാനത്തിന് മാതൃകയായി ശുചിത്വ പ്രവര്‍ത്തനങ്ങള്‍: മാലിന്യ രഹിത മൂന്നു പെരിയ ടൗണ്‍ പ്രഖ്യാപനം കലക്ടര്‍ നടത്തി

ചടങ്ങില്‍ വെച്ച് വിശിഷ്ടാതിഥിയായ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ മൂന്നു പെരിയ എകെജി സ്മാരക വായനശാല പ്രസിഡന്റ് കെ ജയരാജന് അര്‍ബാന കൈമാറി. മാലിന്യം വലിച്ചെറിയാത്ത ടൗണ്‍ ആയും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ സേന 100 ശതമാനം യൂസര്‍ ഫീ പിരിച്ചെടുത്ത ടൗണിന്റെ പ്രഖ്യാപനവും ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍ നിര്‍വഹിച്ചു.

ടൗണ്‍ ശുചീകരണത്തില്‍ മാതൃക കാണിച്ച വി വി ബാലനെ ശുചിത്വമിഷന്‍ ജില്ലാകോ ഓര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ കെ എം ആദരിച്ചു. പഞ്ചായത് പ്രസിഡന്റ് എ വി ഷീബ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത് അംഗം കെ വി ബിജു, വി പ്രശാന്ത്, കെ കെ സുഗതന്‍, ശൈലജ എം, ഇവി പവിത്രന്‍, ടി കെ രാജന്‍, നിധീഷ് കെ വി, കെ ഒ സുരേന്ദ്രന്‍, പി വി രാമകൃഷ്ണന്‍, വിസി ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത് സെക്രടറി പി പി സജിത സ്വാഗതവും എന്‍ ബീന നന്ദിയും പറഞ്ഞു.

Keywords:  News, Kerala, Kannur, Top-Headlines, Plastic, Environmental Problems, Environment, District Collector, Sanitation activities as an example for state: Collector announced Moonnuperiya Towns that are garbage free. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia