Selfie | കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവുമായി ബന്ധപ്പെട്ട വാക് പോരുകള്‍ക്കിടെ, കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി
Nov 24, 2022, 20:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവവുമായി ബന്ധപ്പെട്ട വാക് പോരുകള്‍ക്കിടെ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പമുള്ള സെല്‍ഫിയുമായി സ്വാമി സന്ദീപാനന്ദഗിരി. തിരുവനന്തപുരം ഹയാത് റീജന്‍സി ഹോടെലിന്റെ ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രമാണ് അദ്ദേഹം ഫേസ് ബുകില്‍ പങ്കുവച്ചത്.
ചിത്രത്തിനൊപ്പം,
'സ്‌നേഹിക്ക, യുണ്ണീ നീ നിന്നെ
ദ്രോഹിക്കുന്ന ജനത്തെയും;
ദ്രോഹം ദ്വേഷത്തെ നീക്കിടാ
സ്‌നേഹം നീക്കീടു, മോര്‍ക്ക നീ' എന്നും കുറിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രനും രംഗത്തെത്തി. 'ഒരു പൊതു ചടങ്ങിനിടെ ഒരാള്‍ ഒരു സെല്‍ഫി എടുത്തോട്ടെ എന്നു ചോദിക്കുന്നു. സമ്മതിക്കുന്നു. പിന്നീട് ആ സെല്‍ഫി അയാള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് അയാളുടെ മാത്രം കാര്യം' എന്ന കുറിപ്പിനൊപ്പം,
'ജഡിലോമുണ്ഡീ ലുഞ്ജിതകേശാ, ഉദരനിമിത്തം ബഹുകൃതവേഷം' എന്ന ശ്ലോകവും അദ്ദേഹം ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തു. സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവത്തിലെ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍ പോസ്റ്റിട്ടതാണ് ഇരുവരും തമ്മിലുള്ള വാക്‌പോരിനു തുടക്കമിട്ടത്.
കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശും കുണ്ടമണ്‍കടവിലെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമത്തില്‍ തീവച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്ത് ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്റെ പരിഹാസം.
നാലര വര്‍ഷത്തിനു ശേഷം കേസില്‍ പുതിയ വഴിത്തിരിവുണ്ടായതിനെ 'ട്രോളിയ' കെ സുരേന്ദ്രന്‍, വന്ദനം സിനിമയില്‍ മൃതദേഹം സൈകിളിനു പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രം ഫേസ് ബുകില്‍ പങ്കുവച്ചിരുന്നു.
'ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പൊലീസ്' എന്ന വാചകവും ചിത്രത്തിലുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ച സന്ദീപാനന്ദഗിരി, 'സുരേന്ദ്രാ ഉള്ളി കെട്ടപോലെ അങ്ങയുടെ മനസ് എത്രമാത്രം മലീമസമാണ്' എന്ന് ഫേസ് ബുകില്‍ കുറിച്ചു.

Keywords: Sandeepanandagiri shared a selfie with K Surendran, Thiruvananthapuram, News, Facebook Post, K Surendran, Controversy, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.