Attacked | 'പഴയങ്ങാടിയില്‍ പൊലീസ് വാഹനത്തിനുനേരെ മണല്‍ കടത്തുസംഘത്തിന്റെ അക്രമം'; അന്വേഷണം ഊര്‍ജിതമാക്കി

 


കണ്ണൂര്‍: (www.kvartha.com) പൊലീസ് വാഹനത്തിനുനേരേ മണല്‍ കടത്തുസംഘം ലോറിയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. സംഭവത്തില്‍ ഹോംഗാര്‍ഡും രണ്ട് പൊലീസുകാരുമുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പൊലീസ് ജീപിനും കേടുപാടു സംഭവിച്ചു.

എ എസ് ഐ വിവി ഗോപിനാഥന്‍, ഡ്രൈവര്‍ കെ ശരത്, ഹോംഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ പഴയങ്ങാടി താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തുള്ള കെ എസ് ടി പി റോഡിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മാട്ടൂലില്‍നിന്ന് ടിപറില്‍ മണലുമായി വരികയായിരുന്ന വാഹനത്തെ കണ്ട പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ പൊലീസിനെ വെട്ടിച്ച് പഴയങ്ങാടി ബസ് സ്റ്റാന്‍ഡിലൂടെ തിരിച്ച് മാട്ടൂല്‍ ഭാഗത്തേക്കുതന്നെ പോകാന്‍ ശ്രമിക്കവേ പിന്നാലെയെത്തിയ പൊലീസ് വാഹനത്തെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ ലോറി മാട്ടൂല്‍ ഭാഗത്തേക്ക് പോയി. പിന്നാലെ പിന്തുടര്‍ന്ന് പൊലീസും.

Attacked | 'പഴയങ്ങാടിയില്‍ പൊലീസ് വാഹനത്തിനുനേരെ മണല്‍ കടത്തുസംഘത്തിന്റെ അക്രമം'; അന്വേഷണം ഊര്‍ജിതമാക്കി

എന്നാല്‍ മണല്‍ക്കടത്ത് ലോറി കടപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോയി രക്ഷപ്പെട്ടു. പൊലീസ് പിന്തുടര്‍ന്നെങ്കിലും ഇവരെ പിടികൂടാനായില്ല. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

വാഹനത്തെയും പ്രതികളെന്നു സംശയിക്കുന്നവരെക്കുറിച്ചും വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പരുക്കേറ്റ എ എസ് ഐ വിവി ഗോപിനാഥിന്റെ പരാതിയില്‍ ഇവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Keywords:  Sand smuggling gang attacked police vehicle in Pazhayangadi, Kannur, News, Police, Attack, CCTV, Investigation, Complaint, Murder Attempt, Kerala. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia