മണല്‍ മാഫിയക്കാരെ പിന്‍തുടര്‍ന്ന ജില്ലാ കലക്ടറെ അപായപ്പെടുത്താന്‍ ശ്രമം

 


മണല്‍ മാഫിയക്കാരെ പിന്‍തുടര്‍ന്ന ജില്ലാ കലക്ടറെ അപായപ്പെടുത്താന്‍ ശ്രമം
കോഴിക്കോട്: അനധികൃതമായി മണല്‍കടത്ത് നടത്തുന്നവരെ പിടികൂടാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കു നേരെ മണല്‍ മാഫിയയുടെ ആക്രമണ ശ്രമം നടന്നു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ചെറുവണ്ണൂര്‍ കണ്ണാടിക്കുളം റോഡില്‍ വച്ചാണ് സംഭവം.
കലക്ടര്‍ കെ.വി മോഹന്‍ കുമാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നിലേക്ക് ടിപ്പര്‍ മണല്‍ ഇറക്കി അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കളക്ടര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മൂന്ന് ടാക്‌സി ഇന്നോവ കാറുകളിലായാണ് കളക്ടറും സംഘവും മണല്‍ക്കടത്ത് പിടികൂടാനെത്തിയത്.

കളക്ടറുടെ വാഹനം കണ്ട അക്രമികള്‍ മണല്‍ നിറച്ച ടിപ്പര്‍ ലോറിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചു. കളക്ടര്‍ വാഹനത്തെ പിന്തുടരുന്നതുകണ്ട് മാഫിയ സംഘം ലോറിയിലെ മണല്‍ റോഡിലേക്കും വാഹനത്തിന് മുകളിലേക്കും മറിച്ചിടുകയായിരുന്നു.പിന്നീട് ലോറിയിലുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ലോറിയുടെ നമ്പര്‍ പ്‌ളേറ്റ് മാറ്റിയാണ് മണല്‍ക്കടത്ത് നടത്തുന്നത്.ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ വാഹനം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചു.

Keywords:  District Collector, Kozhikode, Attack, Road, Vehicles, Injured, Car, R.D.O, Sand, Mafya,Kerala, Sand mafia targets dist. collector
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia