പാറമടകള്‍ക്ക് ഒരു വര്‍ഷംകൂടി പ്രവര്‍ത്തിക്കാന്‍ അനുമതി
Dec 12, 2012, 15:53 IST
തിരുവനന്തപുരം: സ്വകാര്യഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് ഒരു വര്‍ഷംകൂടി തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ പുറപ്പെടുവിക്കാനിടയുള്ള ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും അനുമതി. ചട്ടപ്രകാരമുള്ള വ്യവസ്ഥകളെല്ലാം പാലിക്കണം.
സംസ്ഥാനത്തെ പാറമടകള്‍ക്ക് കാലതാമസം കൂടാതെ പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുന്നതിലെ തടസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നവംബര്‍ 23 ന് ഉത്തരവു പുറത്തിറക്കിയിരുന്നു. ആ ഉത്തരവില്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിഷ്കരിച്ചാണ് പുതിയ ഉത്തരവിറക്കിയത്.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിലവിലുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതുവരെ സംസ്ഥാനത്തെ സ്വകാര്യഭൂമിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പാറമടകള്‍ക്ക് തുടര്‍പ്രവര്‍ത്തനാനുമതി നല്‍കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ്, ആഭ്യന്തര വകുപ്പിന്റെ എക്സ്പ്ലോസീവ് ലൈസന്‍സ് തുടങ്ങി പ്രവര്‍ത്തനാനുമതി പുതുക്കുന്നതിന് ആവശ്യമായ എല്ലാ നിബന്ധനകളും പാലിക്കുന്ന സ്വകാര്യ ഭൂമിയിലെ പാറമടകള്‍ക്കാണ് ഒരു വര്‍ഷത്തേക്കുകൂടി തുടര്‍ പ്രവര്‍ത്തനാനുമതി നല്കാന് മന്ത്രിസഭ തീരുമാനമെടുത്തത്.
Keywords: Thiruvananthapuram, Kerala, Supreme Court, Government, Kerala State, Land, Malayalam News, Kerala Vartha, Mining
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.