Samastha | ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സമസ്തയുടെയും പോഷക സംഘടനകളുടെയും സംഗമം; 'അച്ചടക്ക നടപടി അനിവാര്യസാഹചര്യത്തിൽ; 'ഹകീം ഫൈസി ആദൃശ്ശേരി തീരുമാനങ്ങളെ നിരന്തരം ധിക്കരിച്ചു'
Nov 13, 2022, 19:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചേളാരി: (www.kvartha.com) സമസ്ത കേരള ജംഇയ്യതുല്‍ ഉലമായ്ക്ക് ശക്തിപകര്‍ന്ന് ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കൗണ്‍സിലർമാരുടെ സംഗമം പ്രഖ്യാപിച്ചു. സമസ്തയുടെയും അതിന്റെ നേതാക്കളെയും പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും പൊതുജനമധ്യത്തില്‍ ഇകഴ്ത്തി കാണിക്കുകയും ആശയ വ്യതിയാനം വരുത്തുകയും ചെയ്തവര്‍ക്കെതിരെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ കേന്ദ്രമുശാവറ കൈകൊണ്ട അച്ചടക്ക നടപടി അനിവാര്യസാഹചര്യത്തിലായിരുന്നുവെന്ന് യോഗം വിലയിരുത്തി.
തെറ്റ് തിരുത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും തിരുത്തിയില്ലെന്ന് മാത്രമല്ല സമസ്തയുടെ തീരുമാനങ്ങളെ നിരന്തരം ധിക്കരിച്ച് മുന്നോട്ട് പോയ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും നീക്കം ചെയ്യാനുള്ള സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനം യോഗം സ്വാഗതം ചെയ്തു. സമസ്ത ജെനറല്‍ സെക്രടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജെനറല്‍ സെക്രടറി എംടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷനായി. സുന്നി യുവജന സംഘം സംസ്ഥാന ജെനറല്‍ സെക്രടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം പിഎം അബ്ദുസ്സലാം ബാഖവി വിഷയമതവരിപ്പിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെടി ഹംസ മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, വി മൂസക്കോയ മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, എന്‍ അബ്ദുല്ല മുസ്ലിയാര്‍, സികെ അബ്ദുർ റഹ്‌മാൻ ഫൈസി അരിപ്ര, പോഷക സംഘടനാ നേതാക്കളായ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, ഡോ. എന്‍എഎം അബ്ദുല്‍ ഖാദിര്‍, കെഎം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍ കൊടക്, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, സയ്യിദ് പികെ ഇമ്പിച്ചിക്കോയ തങ്ങള്‍, എഎം പരീദ് എറണാകുളം, കെഎ റഹ്‌മാൻ ഫൈസി, മുസ്ത്വഫ മാസ്റ്റര്‍ മുണ്ടുപാറ, കെകെ ഇബ്രാഹീം മുസ്ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, റശീദ് ഫൈസി വെള്ളായിക്കോട്, എംഎ ചേളാരി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം തുടങ്ങിയവര്‍ സംബന്ധിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട് സ്വാഗതവും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
33 മദ്റസകള്‍ക്കു കൂടി അംഗീകാരം
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി 33 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10558 ആയി. ഇസ്സതുല്‍ ഇസ്ലാം മദ്റസ പെരിന്തിരിറ്റി (തൃശൂര്‍), അല്‍മദ്റസതുല്‍ ബദരിയ്യ യശ്വന്തപുരം, മദ്റസ അന്‍സാരി മദീന ഭീവണ്ടി താനെ, ലബ്ബൈക് അറബി മദ്റസ വിത്തല്‍ നഗര്‍, ഹാദിയ മോറല്‍ സ്കൂള‍് മദ്റസ ബാഗെഫിര്‍ദോസ് ഭീവണ്ടി, അശ്റഫിയ്യ അറബിക് മദ്റസ കാപ്തലാബ് - സൈത്തുപുര, ഖാദിരിയ്യ ട്രസ്റ്റ് മദ്റസ ഫരീദ് ബാഗ് (മഹാരാഷ്ട്ര), ബഹാറുല്‍ ഉലൂം ഖാസിമിയ്യ മദ്റസ ജിങ്ക - രാജേന്ദ്രപൂര്‍, ദുറൂസ്സുഫ്ഫ മോറല്‍സ്കൂള്‍ ചൈത, റഹ്മാനിയ്യ ഖുര്‍ആനിയ്യ മദ്റസ അകാദ്പൂര്‍, തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസ ബൊയ്റാഗച്ചി - രാജേന്ദ്രപൂര്‍, കനകപ്പാറ അബ്ബാസിയ്യ തഅ്ലീമുല്‍ ഖുര്‍ആനിയ്യ മദ്റസ ബേരാചമ്പ, ബിഎഫ്ഡബ്ല്യുക്യു മദ്റസ മാട്ട്യഗച്ച, മര്‍ഗറാം ജുല്‍ഫിക്കരിയ്യ സിദ്ദീഖിയ്യ മോഡല്‍ മദ്റസ - ജലാല്‍പൂര്‍, ആസാദ് ഇസ്ലാമിയ്യ മോഡല്‍ മദ്റസ - കോഞ്ച്പുകൂര്‍, സിദ്ദീഖിയ്യ ഖുര്‍ആനിയ്യ മദ്റസ കുല്യാസിനി - കുമാര്‍ജോളി, അസീസിയ്യ ഖുര്‍ആനിയ്യ മദ്റസ ബെല്‍ഗോറിയ, ഖാരിമിയ്യ ഇസ്ലാമിക് മദ്റസ ബാറാബങ്കറ, തര്‍ബിയ്യതുല്‍ ഔലാദ് മദ്റസ തറാനിപ്പൂര്‍, അസീസിയ്യ ഖുര്‍ആനിയ്യ മദ്റസ പിയാറ - സയസ്ത നഗര്‍, ഹനഫിയ്യ മോഡല്‍ മദ്റസ അനന്തപൂര്‍, ആമിന ഇസ്ലാമിക് മോഡല്‍ സ്കൂള്‍ മദ്റസ - കര്‍നാല്‍കോര, അബൂജാഫോറിയ്യ സിദ്ദീഖ് ആമിന മോഡല്‍ മദ്റസ - പുര്‍ബഗുനി, ഹയാതുല്‍ ഇസ്ലാം ഐനിയ്യ മദ്റസ - ദക്ഷിണ ബീബിയ്യ, സാദിഗാച്ചി കേരള മോഡല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ, തഅ്ലീമുല്‍ ഖുര്‍ആന്‍ മോഡല്‍ മദ്റസ ജംബരിയ്യ - ഹസനാബാദ്, ദാറുല്‍ ഹുദാ മന്‍സാറെ ഇസ്ലാം മദ്റസ ഗോബിന്ദപൂര്‍, ഗൗസിയ ദാറുല്‍ ഇസ്ലാം മദ്റസ റാണി നഗര്‍, ഇസ്ലാമിയ്യ മദ്റസ കെഎംപാറ, ഹുദ ഫുര്‍ഖാന മദ്റസ - ഹുദ ഹെറംപൂര്‍, നൂറെ മദീന മക്തബ് മദ്റസ - ഗൗസ്കലികപൂര്‍, ബറകാത് റാസ മദ്റസ നാല്‍ബത്ത (വെസ്റ്റ് ബംഗാള്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
ചേളാരി സമസ്താലയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പികെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി, ജെനറല്‍ സെക്രടറി എംടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, കെ ഉമര്‍ ഫൈസി മുക്കം, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍എഎം അബ്ദുല്‍ഖാദിര്‍, എംസി മായിന്‍ ഹാജി, എംപിഎം ശരീഫ് കുരിക്കള്‍, കെഎം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം അബ്ദുർ റഹ്‌മാൻ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജെനറല്‍ മാനജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Keywords: Malappuram, Kerala, News, Top-Headlines, Samastha, Secretary, Muslim, Kozhikode, Samastha says that stand united.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.