Samastha | 'ഞങ്ങള്‍ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവർ'; തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കാന്തപുരം എ പി അബൂബകർ മുസ്ല്യാർ; സമസ്ത നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ചരിത്രമായി
Dec 30, 2023, 22:27 IST
ADVERTISEMENT
കാസർകോട് : (KVARTHA) തങ്ങള്‍ എന്നും സുന്നികളുടെ ഐക്യത്തിന് ആഗ്രഹിക്കുന്നവരാണെന്നും
സമസ്തയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍നിന്നുകൊണ്ട് അതിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജെനറൽ സെക്രടറി കാന്തപുരം എ പി അബൂബകർ മുസ്ല്യാർ പറഞ്ഞു. ചട്ടഞ്ചാല്‍ മാലിക് ദീനാര്‍ നഗരിയിൽ സമസ്ത നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതര ജനാധിപത്യ രാഷ്ട്രത്തിന്റെ നിലനില്‍പിനും പുരോഗതിക്കും സഹായകമാകുന്ന വിധത്തില്‍ ഇൻഡ്യയിലെ മുസ്‍ലിം സാമുദായിക അസ്തിത്വം സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വം നല്‍കും. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക സുന്നി സംഘടനകളുമായി ചേര്‍ന്നുള്ള യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയും ഓള്‍ ഇൻഡ്യ സുന്നി ജംഇയ്യതുല്‍ ഉലമയും തുടക്കം കുറിച്ചിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു.

ഉത്തരേന്‍ഡ്യൻ സംസ്ഥാനങ്ങളില്‍ നടത്തിവരുന്ന വിദ്യാഭ്യാസ- വികസന പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിന് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും പ്രസ്ഥാനത്തിന്റെ അടുത്ത മൂന്ന് വര്‍ഷത്തെ പ്രധാന ശ്രദ്ധ. വിവിധ സര്‍കാര്‍- സര്‍കാരിതര ഏജന്‍സികളുമായി ഇക്കാര്യത്തില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തുനിന്നും എത്തിയ വൻ ജനക്കൂട്ടം കൊണ്ട് സമ്മേളനം പ്രൗഢമായി. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ, സയ്യിദലി ബാഫഖി തങ്ങൾ, സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി, സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറ, പൊൻമള അബ്ദുൽഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർ റഹ്‌മാൻ സഖാഫി, വണ്ടൂർ അബ്ദുർ റഹ് മാൻ ഫൈസി, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ, സി മുഹമ്മദ് ഫൈസി, തെന്നല അബൂ ഹനീഫൽ ഫൈസി, സയ്യിദ് ത്വാഹ സഖാഫി, ഫിർദൗസ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Samastha, Malayalam News, Conference, Samastha 100th anniversary announcement Conference held in Kasaragod

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.