Samasta Pravasi Sangam | സമസ്ത പ്രവാസി സംഗമം നവംബര്‍ ഒന്നിന് കണ്ണൂരില്‍

 


കണ്ണൂര്‍: (www.kvartha.com) സമസ്ത പ്രവാസി സംഗമം നവംബര്‍ ഒന്നിന് കണ്ണൂരില്‍ സംഘടിപ്പിക്കാന്‍ പ്രവാസി സെല്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കണ്ണൂര്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ പ്രസിഡന്റ് സയ്യിദ് അസ്ലം തങ്ങള്‍ അല്‍മശ്ഹൂര്‍ ഉദ്ഘാടനം ചെയ്തു.

റസാഖ് ഹാജി പാനൂര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രടറി എ കെ അബ്ദുല്‍ ബാഖി മുഖ്യപ്രഭാഷണം നടത്തി. കബീര്‍ കണ്ണാടിപ്പറമ്പ്, ഒ എം അബൂബക്കര്‍ പ്രസംഗിച്ചു. വി കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.

Samasta Pravasi Sangam | സമസ്ത പ്രവാസി സംഗമം നവംബര്‍ ഒന്നിന് കണ്ണൂരില്‍

ഒ പി മൂസാന്‍കുട്ടി ഹാജി കണ്ണാടിപ്പറമ്പ് (വൈസ് പ്രസി), റഫീഖ് എടയന്നൂര്‍ (വര്‍കിംഗ് സെക്രടറി), മുഹമ്മദ് ബുശ്‌റ തളിപ്പറമ്പ്, ഒ എം അബൂബക്കര്‍ (ജോ.സെക്രടറി) എന്നിവരെക്കൂടി ഉള്‍പെടുത്തി ജില്ലാ കമിറ്റി വികസിപ്പിച്ചു.

Keywords: Samasta Pravasi Sangam on November 1 in Kannur, Kannur, News, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia