കടുത്തുരുത്തിയിലെ വീട്ടിലെ കള്ളന്‍ പാലായിലെ സിസിടിവിയില്‍; വിവരമറിഞ്ഞ് സ്റ്റേഷന്‍ പരിധി നോക്കാതെ എസ് ഐയുടെ സമയോചിത ഇടപെടല്‍; നൈറ്റി ധരിച്ച കള്ളനെ ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസ് സംഘം
Jan 20, 2022, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കീഴൂര്‍ (കോട്ടയം): (www.kvartha.com 20.01.2022) കടുത്തുരുത്തിയിലെ വീട്ടിലെ കള്ളന്‍ പാലായിലെ സിസിടിവിയില്‍. വിവരമറിഞ്ഞ് സ്റ്റേഷന്‍ പരിധി നോക്കാതെ എസ് ഐയുടെ സമയോചിത ഇടപെടല്‍. നൈറ്റി ധരിച്ച കള്ളനെ ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ട് പിടികൂടി പൊലീസ് സംഘം.
തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി എം ജയ്‌മോനും സംഘവുമാണ് നിമിഷങ്ങള്‍ക്കകം കള്ളനെ പിടികൂടിയത്. വിമുക്തഭടനായ കീഴൂര്‍ മേച്ചേരില്‍ എം എം മാത്യുവിന്റെ (80) വീട്ടില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കീഴൂര്‍ ചിറ്റേട്ട് പുത്തന്‍പുര ബോബിന്‍സ് ജോണ്‍ (32) പിടിയിലായത്. വാതില്‍ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീല്‍ കൊണ്ടുള്ള ആയുധവും ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തു.
തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്‌സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ എസ്‌ഐ ജയ്‌മോനു ഒരു ഫോണ്‍ വന്നു. കീഴൂരില്‍ ഒരു വീട്ടില്‍ കയറിയ മോഷ്ടാവ് കവര്‍ചയ്ക്കു മുന്നോടിയായി സിസി ടിവി കാമറകള്‍ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം.
പ്രായമായ മാതാപിതാക്കള്‍ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ പാലായില്‍ താമസിക്കുന്ന മകള്‍ സോണിയ മാത്യു തല്‍സമയം സ്വന്തം ഫോണില്‍ കണ്ടതാണ്. ഭയന്നു പോയ മകള്‍ ഉടന്‍തന്നെ വിവരം കീഴൂരില്‍ അയല്‍വാസിയായ പ്രഭാത് കുമാറിനെ അറിയിച്ചു. പ്രഭാത് എസ്‌ഐ ജയ്‌മോനു വിവരം കൈമാറുകയായിരുന്നു.
വെള്ളൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നു വീടെന്നത് കണക്കാക്കാതെ ജയ്‌മോനും സീനിയര്‍ സിപിഒ രാജീവും ഉടന്‍തന്നെ സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയില്‍ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാള്‍ ധരിച്ചിരുന്നത്.
അപ്പോഴേക്കും വെള്ളൂര്‍ എസ്‌ഐ കെ സജിയും സിപിഒ പി എസ് ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി വളരെ സാഹസികമായി കുറ്റിക്കാട്ടില്‍നിന്ന് പിടികൂടി വെള്ളൂര്‍ പൊലീസിനു കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ് എച് ഒ എ പ്രസാദ് അറിയിച്ചു.
Keywords: Salute to police for catching thief from nearby police station area, Kottayam, News, Robbery, Police, Arrest, CCTV, Kerala,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

