Kudumbashree's mart | വിലക്കുറവും നാടന്‍ ഉല്‍പന്നങ്ങളും; ഓണാഘോഷം കെങ്കേമമാക്കാന്‍ സംസ്ഥാനമെമ്പാടും കുടുംബശ്രീയുടെ മേളകള്‍
Sep 2, 2022, 19:06 IST
തൃശൂര്‍: (www.kvartha.com) ഓണവിപണി കീഴടക്കാന്‍ വൈവിധ്യമാര്‍ന്ന തനത് ഉത്പന്നങ്ങളുമായി കുടുംബശ്രീയും സംസ്ഥാനമൊട്ടുക്കും രംഗത്തുണ്ട്. തൃശൂര്‍ ജില്ലയിലെ 100 സിഡിഎസുകളില്‍ സംഘടിപ്പിക്കുന്ന ഓണവിപണന മേളകളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളും സംഘകൃഷി ഗ്രൂപുകള്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഘോഷിക്കാം ഈ ഓണക്കാലം തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉത്പന്നങ്ങളോടൊപ്പം എന്ന ആപ്തവാക്യത്തിലൂന്നിയാണ് കുടുംബശ്രീ വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം അച്ചാറുകള്‍, ചിപ്‌സുകള്‍, നാടന്‍ പച്ചക്കറികള്‍, കായക്കുലകള്‍, ശര്‍ക്കര വരട്ടി, വിവിധതരം കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, പുളിഞ്ചി, വിവിധ പലഹാരങ്ങള്‍, ധാന്യപൊടികള്‍, വെളിച്ചെണ്ണ, ജൂട്/തുണി ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, സോപ്, ടോയ്ലെറ്ററി ഉത്പന്നങ്ങള്‍, മില്‍ക് ഷാമ്പൂ, കുത്താമ്പുള്ളി തുണിത്തരങ്ങള്‍, നാളികേരം, സൗന്ദര്യവര്‍ധക വസ്തുക്കള്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവ മേളകളില്‍ ലഭ്യമാണ്.
മേളയോടനുബന്ധിച്ച് അയല്‍ക്കൂട്ടാംഗങ്ങളുടെ കലാപരിപാടികള്‍, ബാലസഭാ കുട്ടികളുടെ കലാ-കായിക മത്സരങ്ങള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പായസം മേള തുടങ്ങിയവയും വിവിധ സി ഡി എസുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ സംരംഭകരുടെ ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 103 ഓണം വിപണന മേളയിലൂടെ ഒന്നരക്കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് തൃശൂര്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മല്‍ എസ് സി അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍ ചെയര്‍മാനായും സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍ കണ്‍വീനറായും സംഘാടക സമിതികള്‍ രൂപീകരിച്ചാണ് ഓണം വിപണന മേളകള്‍ നടത്തുന്നത്. കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓണം വിപണന മേളകള്‍ സംഘടിപ്പിക്കുന്നത്.

Keywords: Latest-News, Kerala, Onam, Onam-Culture, Top-Headlines, Festival, Celebration, Kudumbashree, Sales at Kudumbashree's mart.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.