Compensation | സേലത്ത് വാഹനാപകടത്തില്‍ കൊല്ലപ്പെട്ട യുവ എന്‍ജിനിയറുടെ കുടുംബത്തിന് ഒരു കോടി 43 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍ കാനത്തില്‍ ഞണ്ടന്റെവിട വീട്ടില്‍ സനൂപിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്
കണ്ണൂര്‍: (KVARTHA) സേലത്ത് (Salem) വാഹനാപകടത്തില്‍ മരിച്ച (Accidental Death) യുവ എന്‍ജിനിയറുടെ (Engineer) കുടുംബത്തിന് (Family) ഒരു കോടി 43 ലക്ഷം രൂപ നഷ്ടപരിഹാരം (Compensation) നല്‍കണമെന്ന് കോടതി ഉത്തരവ് (Court Order). തളിപ്പറമ്പ് വാഹനാപകട നഷ്ടപരിഹാര ട്രിബൂണല്‍ ജഡ്ജ് കെഎന്‍ പ്രശാന്താണ് (Tribunal Judge KN Prashanth) ഉത്തരവ് പുറപ്പെടുവിച്ചത്.

2020 ഫെബ്രുവരി 20ന് പുലര്‍ചെ മൂന്നുമണിക്ക് സേലത്തിനടുത്ത് അവിനാശിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച പയ്യന്നൂര്‍ കാനത്തില്‍ ഞണ്ടന്റെവിട വീട്ടില്‍ സനൂപിന്റെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആര്‍ ടി സി ബസും ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.
അപകടത്തില്‍ സനൂപ് അടക്കം 16 പേര്‍ മരിച്ചിരുന്നു. ഒരു കോടി ഏഴ് ലക്ഷത്തി എണ്‍പത്തി ഒന്നായിരത്തി അറുന്നൂറ് രൂപയും 2020 മുതല്‍ എട്ട് ശതമാനം പലിശയും കോടതി ചിലവും ഉള്‍പെടെ ഒരു കോടി 43 ലക്ഷത്തോളം രൂപ കുടുംബത്തിന് ലഭിക്കും. ഹോസ് ദുര്‍ഗ് കോടതിയിലെ പ്രമുഖ അഭിഭാഷകനായ എ മണികണ്ഠനാണ് വാദി ഭാഗത്തിനായി ഹാജരായത്.