സലീംരാജും സംഘവും പിടികൂടാനെത്തിയ വീട്ടമ്മ കൊണ്ടുപോയത് 40 ലക്ഷവും 75 പവനും
Sep 11, 2013, 11:26 IST
കോഴിക്കോട് : സലീംരാജും സംഘവും പിടികൂടാനെത്തിയ വീട്ടമ്മയും കാമുകനും ചേര്‍ന്ന് കൊണ്ടുപോയത് സ്വത്ത് വിറ്റ വകയിലുള്ള പ്രവാസിയായ ഭര്‍ത്താവിന്റെ 40 ലക്ഷ രൂപയും 75 പവന്‍ സ്വര്‍ണവുമാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇവിടെ പിടികൂടാന്‍ സലീംരാജിനും സംഘത്തിനും ക്വട്ടേഷന്‍ നല്‍കിയത് വീട്ടമ്മയുടെ ഭര്‍ത്താവായ പ്രവാസി തന്നെയാണെന്ന് പോലീസ് പറഞ്ഞു.
പട്ടാപകല്‍ വീട്ടമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജും സംഘവും അറസ്റ്റിലായത്. അതേസമയം സലീംരാജിന്റെയും സംഘത്തിന്റെയും ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.
ചൊവ്വാഴ്ച കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കിയ സലിംരാജ് ഉള്‍പെട്ട ക്വട്ടേഷന്‍ സംഘത്തെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. സലിംരാജിനൊപ്പം വിസതട്ടിപ്പു കേസില്‍ പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച റിജോയും ഉണ്ടായിരുന്നു. റിജോയെ ബുധനാഴ്ച കോടഞ്ചേരി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കും.
ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട് കരിക്കാംകുളത്ത് വെച്ച് ദുരൂഹ സാഹചര്യത്തിലാണ് നാട്ടുകാര്‍ സലീംരാജിനേയും ക്വട്ടേഷന്‍ സംഘത്തേയും തടഞ്ഞ് പോലീസിന് കൈമാറിയത്. ഇന്നോവ കാറിലെത്തിയ സലിം രാജും ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട ഏഴുപേരും സ്വിഫ്റ്റ് കാറിനെ പിന്തുടര്‍ന്ന് കാര്‍ തടഞ്ഞുവെച്ച് കാറില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനേയും യുവതിയേയും ബലമായി പിടിച്ചിറക്കുകയായിരുന്നു. ഇത് കാണാനിടയായ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെടുകയും സംഘത്തെ ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടിയെ തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് സലീംരാജ് ഉള്‍പെടെയുള്ള സംഘത്തെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സലീമിനൊപ്പമുള്ളവരില്‍ ഒരാള്‍ കൊല്ലം ഓച്ചിറ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയും മറ്റുള്ളവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമാണെന്ന് കണ്ടെത്തിയത്. വധഭീഷണി, തട്ടിക്കൊണ്ടുപോകല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ബുധനാഴ്ച പതിനൊന്നു മണിയോടെ സലീം രാജിന്റെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് സി.ജെ.എം കോടതി വിധി പറയും.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സലീം രാജിനെ അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ സര്‍ക്കാരിന് ഏറെ പഴി കേള്‍ക്കേണ്ടതായി വന്നിരുന്നു. സലീം
രാജിന് അനുകൂലമായി കോടതിയില്‍ സര്‍ക്കാര്‍ മൊഴി നല്‍കിയതും വിവാദം ഉണ്ടാക്കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ സലീംരാജിനെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
Also Read:
പരമ്പര മോഷ്ടാക്കള്‍ കവര്‍ന്നത് 30 ഓട്ടോ, 8 ഓട്ടോകള്‍ കണ്ടെത്തി, 3 പേര്‍ അറസ്റ്റില്‍
Keywords: Salim Raj, Kozhikode, House Wife, Husband, Court, Police, Arrest, Custody, Chief Minister, Oommen Chandy, Case, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.