വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്പന; ലാബ് റിപോര്‍ട് ലഭിച്ചതിന് പിന്നാലെ സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു
Oct 23, 2021, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശ്ശൂര്‍: (www.kvartha.com 23.10.2021) വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്പന നടത്തിയ സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തു. എക്സൈസ് ശേഖരിച്ച സാമ്പിളുകളിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയെന്നത് തെളിഞ്ഞത്. കഴിഞ്ഞ ദിവസം ലാബ് റിപോര്‍ട് ലഭിച്ചതിനെ തുടര്‍ന്നാണ് കേസ് രെജിസ്റ്റര്‍ ചെയ്തത്.
ജില്ലയില്‍ ഇത് ആദ്യമായാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയത് സംബന്ധിച്ച് കേസെടുക്കുന്നത്. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവിന്റെ ഇല അരച്ച് ചേര്‍ക്കുകയോ അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിക്കുകയോ ചെയ്യുകയാണെന്ന് അധികൃതര്‍ പറയുന്നു.
ലോക്ഡൗണ്‍ കാലത്ത് വ്യാജമദ്യ വില്പനയും കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെയും വരവും വില്പനയും വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഷാപുകളില് കള്ളിന്റെ ക്ഷാമവും ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞതാണ് കള്ളിന് വീര്യം കൂട്ടാനുള്ള കൃത്രിമ മാര്‍ഗങ്ങളിലേക്ക് കടക്കുന്നതിന് കാരണമായി എക്സൈസ് ചൂണ്ടിക്കാണിക്കുന്നത്.
നേരത്തേ മറ്റ് രാസപദാര്ഥങ്ങളായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴാണ് കഞ്ചാവും കലര്‍ത്തുന്നത്. ഏറെ അപകട സാധ്യതയുള്ള ലഹരി ഉപയോഗമാണിത്. ഷാപുകളില് മതിയായ പരിശോധനകള്‍ കൃത്യമായി നടക്കാത്തതും ഉദ്യോഗസ്ഥരുമായുള്ള ഷാപുടമകളുടെ വഴിവിട്ട സൗഹൃദവും വ്യാജന്മാര്ക്ക് സൗകര്യമാകുന്നു. ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലെന്ന് എക്സൈസും ഇതിന് വിശദീകരണം നല്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

