കെ എസ് ആര് ടി സിയില്‍ ശമ്പള- പെന്ഷന് പ്രതിസന്ധി; മന്ത്രിതല യോഗം വിളിച്ച് മുഖ്യമന്ത്രി
Oct 24, 2021, 20:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 24.10.2021) കെ എസ് ആര് ടി സിയിലെ ശമ്പള- പെന്ഷന് പ്രതിസന്ധി ചര്‍ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിതല യോഗം വിളിച്ചു. ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഗതാഗത മന്ത്രിയും ധനമന്ത്രിയും അടക്കം പങ്കെടുക്കും. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂനിയനും പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
മൂന്ന് അംഗീകൃത ട്രേഡ് യൂനിയനുകളാണ് ഇതിനോടകം തന്നെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രതിപക്ഷ ട്രേഡ് യൂനിയനായ ടിഡിഎഫ് നവംബര്‍ അഞ്ച്, ആറ് തീയതികളിലും എംപ്ലോയീസ് സംഘ് നവംബര്‍ അഞ്ചിനും പണിമുടക്കും. ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷന് നവംബര്‍ അഞ്ചിനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒക്ടോബര്‍ മാസത്തെ പെന്ഷന് വിതരണം ഇതുവരെ ചെയ്തിട്ടില്ല. കെഎസ്ആര്‍ടിസിയില്‍ ഈ പെന്ഷന് വിതരണം ചെയ്ത വകയില്‍ സഹകരണ ബാങ്കുകള്‍ക്ക് സര്കാരില് നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടര്‍ന്നുള്ള പെന്ഷന് തുക നല്‍കാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.
പണം കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെ ചൊല്ലി ശമ്പള പരിഷ്കരണ ചര്‍ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച നടന്നിട്ടില്ല. അതിനിടെയാണ് ഈ പ്രതിസന്ധി.
Keywords: Salary crisis in KSRTC; chief minister calls ministers meeting, Thiruvananthapuram, Salary, Chief Minister, Pinarayi vijayan, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

