Statue | കെഎസ്ആർടിസി ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ വകുപ്പിന്റെ ചിലവിൽ തന്നെ  പുനസ്ഥാപിക്കും; മന്ത്രിയുടെ ഉറപ്പ് 

 
Sakthan Thampuran's statue will be restored at KSRTC's expense


പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും

തൃശൂർ: (KVARTHA) കെഎസ്ആർടിസി ബസ് ഇടിച്ച് തകർന്ന ശക്തൻ തമ്പുരാന്റെ പ്രതിമ 
കെഎസ്ആർടിസിയുടെ ചെലവിൽ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ ഉറപ്പു നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. 

പ്രതിമയുടെ ശില്പി ഉൾപ്പെടെയുള്ളവരുമായി ചർച്ച ചെയ്തശേഷം ഉടൻ പുനസ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കും. അപകടകാരണം ശാസ്ത്രീയമായി പരിശോധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റിഫ്ലക്ടറുകളും മറ്റും സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പി ബാലചന്ദ്രൻ എംഎൽഎ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണംവിട്ട് ശക്തൻതമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറുയകയായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് നിസാര പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. 2002ലാണ് തൃശൂരിൽ ശക്തൻ തമ്പുരാന്റെ പ്രതിമ സ്ഥാപിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia