Saji Cherian | തങ്കമ്മയ്ക്ക് വീട് വച്ചുകൊടുക്കാമെന്ന് പറഞ്ഞ വാക്ക് പാലിക്കാന്‍ ഇപ്പോഴും തയാര്‍; പിന്തിരിയുന്ന പ്രശ്നമേ ഇല്ലെന്ന് മന്ത്രി സജി ചെറിയാന്
Oct 7, 2023, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) ചെങ്ങന്നൂരില്‍ വീടിന്റെ അടുപ്പുകല്ലിളക്കി കെ റെയിലിന്റെ മഞ്ഞക്കുറ്റി സ്ഥാപിച്ചതിനെ തുടര്‍ന്നു പ്രതിസന്ധിയിലായ തങ്കമ്മ എന്ന സ്ത്രീക്ക് വീടു വച്ചുനല്കാന് ഇപ്പോഴും തയാറാണെന്ന് മന്ത്രി സജി ചെറിയാന്. അന്ന് പറഞ്ഞ വാക്കില്‍ നിന്നും പിന്നോട്ടില്ലെന്നും സ്ഥലം തരാന്‍ ആളുണ്ടെങ്കില്‍ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
കെ റെയിലിന്റെ കല്ലിട്ട സ്ഥലത്ത് തന്നെ തങ്കമ്മയ്ക്കായി വീടുപണിയണം എന്നാണ് കെ റെയില്‍ വിരുദ്ധ സമിതിയുടെ ആവശ്യം. എന്നാല്‍ അത് എനിക്ക് പറ്റുമോ എന്നുചോദിച്ച മന്ത്രി കല്ലിട്ടതിന് അപ്പുറത്തു സ്ഥലം കാണിച്ചുതന്നാല്‍ അതു വാങ്ങി വീടുവച്ചു നല്കാന് തയാറാണെന്നും അറിയിച്ചു. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണ്, വാക്കുമാറുന്ന പ്രശ്നമില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ അന്നത്തെ സംഭവത്തിനുശേഷം തങ്കമ്മ എന്ന സ്ത്രീയെ പിന്നീട് കണ്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകള്‍:
മൂന്നു സെന്റ് സ്ഥലമാണു തങ്കമ്മയ്ക്കുള്ളത്. അവരുടെ വീടിനോടു ചേര്‍ന്നാണ് കെ റെയില്‍ കല്ലിട്ടത്. ആ കല്ലാണു യുഡിഎഫുകാര്‍ വന്ന് ഊരിയത്. മന്ത്രിയെന്ന നിലയില്‍ അവിടെ ചെന്നു കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. അവരുടെ അനുവാദമില്ലാതെയാണ് കല്ല് ഊരിയതെന്നാണ് അറിഞ്ഞത്. കല്ലിടുന്നതില്‍ തടസ്സമില്ലെന്ന് തങ്കമ്മ പറഞ്ഞിരുന്നു. തുടര്‍ന്ന് അവിടെ നിന്ന ആളുകളെല്ലാം ചേര്‍ന്നു കല്ല് പുനസ്ഥാപിച്ചു.
വീടു വയ്ക്കുന്ന കാര്യത്തെക്കുറിച്ച് അവര്‍ പറഞ്ഞിരുന്നു. കല്ലിട്ടതിനാല്‍ മൂന്ന് സെന്റ് സ്ഥലത്തു വീടു വയ്ക്കാന്‍ പറ്റാത്തതിനാല്‍ അവരോട് അപേക്ഷ തരാന്‍ പറഞ്ഞു. തൊട്ടടുത്തു മൂന്നു സെന്റ് സ്ഥലം നോക്കാനും, അതു വാങ്ങി വീടുവച്ചു തരാന്‍ തയാറാണെന്നും ഞാന്‍ വ്യക്തമാക്കിയിരുന്നു. അതിനുശേഷം തങ്കമ്മയെ ഇന്നുവരെ കണ്ടിട്ടില്ല. കെ റെയില്‍ വിരുദ്ധ സമിതി തങ്കമ്മയെ കൂട്ടിക്കൊണ്ടുപോയി.
മൂന്നു സെന്റു സ്ഥലം തരാന്‍ ആരെങ്കിലും തയാറാണെങ്കില്‍ വിലകൊടുത്തു വാങ്ങാന്‍ തയാറാണ.് 40 വീട് വച്ചു കഴിഞ്ഞു. 33 വീടിന്റെ താക്കോല്‍ കൊടുത്ത എംഎല്‍എയാണ് ഞാന്‍. ഏഴു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്. തങ്കമ്മ എന്ന പാവപ്പെട്ട സ്ത്രീക്ക് വീടു വച്ചുകൊടുക്കുന്നത് എന്നെ സംബന്ധിച്ച് അതിശയോക്തിപരമായ കാര്യമല്ല. അതിനുള്ള സംവിധാനം എന്റെ പാലിയേറ്റിവ് സൊസൈറ്റിക്കുണ്ട്.
സ്ഥലം തരാന്‍ ആളുണ്ടെങ്കില്‍ ന്യായവില കൊടുത്തു ഭൂമി വാങ്ങി വീടുവച്ചു കൊടുക്കാന്‍ ഇപ്പോഴും തയാറാണ്. കെ റെയില്‍ വിരുദ്ധ സമിതിയുടെ ആവശ്യം തങ്കമ്മയുടെ കല്ലിട്ട സ്ഥലത്തു വീടുപണിയുക എന്നതാണ്. അത് എനിക്ക് സാധിക്കുമോ? കല്ലിട്ടതിന് അപ്പുറത്ത് സ്ഥലം കാണിച്ചുതന്നാല്‍ അതുവാങ്ങി വീടുവച്ചുനല്‍കാന്‍ തയാറാണ്. വീട് വച്ചുകൊടുക്കാമെന്നു പറഞ്ഞതാണ്. വാക്കു മാറുന്ന പ്രശ്നമില്ല- എന്നും മന്ത്രി വിശദീകരിച്ചു.
Keywords: Saji Cherian says ready to give house to Thankamma, Thiruvananthapuram, News, Minister, Saji Cherian, Politics, K-Rail, House Built, Thankamma, UDF, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.