Saji Cherian | 6 മാസം മുന്‍പ് രാജിവച്ച സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു; മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു
Jan 4, 2023, 16:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഭരണഘടനാ വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് 6 മാസം മുന്‍പു രാജിവച്ച സജി ചെറിയാന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്, മറ്റു മന്ത്രിമാര്‍, സ്പീകര്‍, എല്‍ഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. അതേസമയം, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു.
സജി ചെറിയാനെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ കഴിഞ്ഞദിവസമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അംഗീകരിച്ചത്. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിയെ അറിയിച്ച ശേഷമാണ് സത്യപ്രതിജ്ഞയ്ക്കു ഗവര്‍ണര്‍ അനുമതി നല്‍കിയത്.
അറ്റോര്‍ണി ജെനറല്‍ ആര് വെങ്കട്ടരമണിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം ഗവര്‍ണര്‍ അവസാനിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അംഗീകരിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തം ആണെന്നും ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ഭരണഘടന അനുസരിച്ച് മന്ത്രിയെ നിയമിക്കുന്നതും പിന്‍വലിക്കുന്നതും മുഖ്യമന്ത്രിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. അത് അംഗീകരിക്കാതെ സത്യപ്രതിജ്ഞ തടയുന്നതു ഭരണഘടനാ വിരുദ്ധമാകുമെന്ന കാര്യവും ഗവര്‍ണര്‍ പരിഗണിച്ചു.
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന് മുന്‍പ് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജന ക്ഷേമം എന്നീ വകുപ്പുകള്‍ തന്നെ ലഭിക്കുമെന്നാണ് സൂചന. ഫിഷറീസ് വി അബ്ദുര്‍ റഹ്മാനും സാംസ്കാരികം വി എന്‍ വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസുമാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. സജി ചെറിയാന്റെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്കു പുനര്‍വിന്യസിച്ചിരുന്നു. അവരെ തിരികെ വിളിച്ചേക്കും.
Keywords: Saji Cherian again sworn in as minister, Thiruvananthapuram, News, Politics, Oath, Chief Minister, Governor, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

