SWISS-TOWER 24/07/2023

സൈനുദ്ദീന്‍ വധം: ആറ് സി.പി.എം. പ്രതികള്‍ക്കു ജീവപര്യന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസില്‍ ആറ് സി.പി.എം. പ്രവര്‍ത്തകരെ കോടതി ജീവപര്യന്തം തടവിനും 50,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. എറണാകുളത്തെ സി.ബി.ഐ. കോടതിയാണ് ബുധനാഴ്ച പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.

ഇരിട്ടി സ്വദേശികളായ ഊവപ്പള്ളി നെല്ലിക്കയില്‍ നിജിന്‍, കുഞ്ഞിപ്പറമ്പില്‍ കെ.പി. ബിജു, പുതിയപുരയില്‍ പി.പി. റിയാസ്, വാഴക്കാടന്‍ വിനീഷ്, പാനോളില്‍ പി. സുമേഷ്, തച്ചോളി കെ. മോഹനന്‍, പടിഞ്ഞാറേകണ്ടി മനോഹരന്‍, പാറക്കണ്ടം കുഞ്ഞുമ്മല്‍ കെ. നാസര്‍, പുത്തന്‍പുരയില്‍ പി.പി. ബഷീര്‍, കാക്കയങ്ങാട് പി.വി. നിവാസില്‍ നാരായണന്‍, വിളകോട് ഊവപ്പള്ളി പൈതലില്‍ ഭാസ്‌കരന്‍ എന്നിവരെയാണു കൊലക്കുറ്റം, ആയുധമുപയോഗിച്ചുള്ള ആക്രമണം, ഗൂഢാലോചന, അതിക്രമിച്ചു കയറ്റം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2008 ജൂണ്‍ 23ന് കാക്കയങ്ങാട്ടെ കോഴി വില്‍പ്പനശാലയില്‍ വെച്ചാണ് സൈനുദ്ദീന്‍ വധിക്കപ്പെട്ടത്.

കൊലപാതകം ആസൂത്രണം ചെയ്തതു സി.പി.എം. പ്രാദേശിക ഭാരവാഹികളായ കാക്കയങ്ങാട് പിവി നിവാസില്‍ നാരായണന്‍ (60), വിളകോട് ഊവപ്പള്ളി പൈതലില്‍ ഭാസ്‌കരന്‍(59) എന്നിവരാണെന്നു സിബിഐ കണ്ടെത്തിയിരുന്നു. സി.പി.എം. ശക്തികേന്ദ്രമായ കാക്കയങ്ങാട്ട് എന്‍.ഡി.എഫ്. പ്രവര്‍ത്തനം ശക്തിപ്പെടുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്‍.

സൈനുദ്ദീന്‍ വധം: ആറ് സി.പി.എം. പ്രതികള്‍ക്കു ജീവപര്യന്തംസി.പി.എം. നേതാക്കളിടപെട്ട് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു സൈനുദ്ദീന്റെ മാതാവു നല്‍കിയ ഹര്‍ജിയിലാണു സിബിഐ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ കെ. സുബ്ബയ്യയാണു കേസന്വേഷിച്ചു കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords:  Murder case, CPM, NDF, Court, Accused, Kerala, Sainudeen Irity murder, Sainudeen murder: life imprisonment for 6 accused.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia