സൈനിക സ്‌കൂള്‍ പ്രവേശനം : അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബര്‍ 7 വരെ നീട്ടി
Nov 18, 2016, 11:00 IST
തിരുവനന്തപുരം: (www.kvartha.com 18.11.2016) കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്കുള്ള ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഏഴുവരെ നീട്ടി.
അപേക്ഷ ഫോമും പ്രോസ്‌പെക്റ്റസും നവംബര്‍ 30വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം : ആറാം ക്ലാസ്സിലേക്ക് - 60. ഒന്‍പതാം ക്ലാസിലേക്ക് -10(പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതില്‍ വ്യത്യാസം വരുന്നതാണ്) .
2017 ജനുവരി 15ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂള്‍, ലക്ഷദ്വീപിലെ കവറത്തി (കുറഞ്ഞത് 20 അപേക്ഷകരെങ്കിലും ഉള്ള പക്ഷം) എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. പ്രോസ്‌പെക്റ്റസും അപേക്ഷഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ ദി പ്രിന്‍സിപ്പാള്‍ സൈനിക് സ്‌കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം 695 585 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കേണ്ടതാണ്.
'പ്രിന്‍സിപ്പാള്‍ സൈനിക് സ്‌കൂള്‍ കഴക്കൂട്ടം' എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൂടെ അയയ്ക്കണം. പട്ടിക വിഭാഗക്കാര്‍ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍ മതി (നേരിട്ട് വാങ്ങുന്നവര്‍ക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജനന തീയതി, പൂര്‍ണ്ണവിലാസം, ഫോണ്‍ നമ്പര്‍, ചേരേണ്ട ക്ലാസ്, വിശേഷ വിഭാഗം (വിമുക്തഭടന്റെ മകന്‍, പട്ടിക ജാതി തുടങ്ങിയ പരിഗണന പ്രസക്തമാണെങ്കില്‍) എന്നിവ കത്തില്‍ കാണിച്ചിരിക്കണം.
അപേക്ഷഫോം സ്‌കൂളില്‍ നിന്നും നേരിട്ടോ www.sainikschooltvm.nic.inഎന്ന സ്‌കൂള്‍ വെബ്‌സൈറ്റിലോ ലഭ്യമാകും. നവംബര്‍ 30 വരെ സ്‌കൂളില്‍ നിന്നും നേരിട്ടും അപേക്ഷഫോം വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 2016 ഡിസംബര്‍ ഏഴിന് മുമ്പായി സ്‌കൂളില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sainikschooltvm.nic.inഎന്ന സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Also Read:
അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍; പിടിയിലായത് അന്താരാഷ്ട്രാ ബന്ധമുള്ള തട്ടിപ്പ് സംഘമെന്ന് പോലീസ്
Keywords: Sainik School Admission Postponed till December 7, Thiruvananthapuram, Examination, Application, Palakkad, Kozhikode, Ernakulam, Kottayam, Website, Visit, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.