School Festival | സഹോദയ സി ബി എസ് ഇ ജില്ലാതല കലോത്സവം ഒക്ടോബര്‍ 12ന് കണ്ണൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കോപ്ലക്‌സിന്റെ നേതൃത്വത്തില്‍ സി ബി എസ് ഇ വിദ്യാര്‍ഥികളുടെ ജില്ലാതല കലോത്സവം ഒക്ടോബര്‍ പന്ത്രണ്ട്, പതിമൂന്ന് തീയതികളില്‍ കണ്ണൂര്‍ നഗരത്തിനും പരിസര പ്രദേശങ്ങളിലുമുളള വിവിധ സ്‌കൂളുകളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചിന്മയ വിദ്യലയം- ചാല, ഭാരതീയ വിദ്യഭവന്‍-കക്കാട്, നിത്യാനന്ദ സ്‌കൂള്‍ -പുതിയതെരു, ഉറുസിലിന്‍ സ്‌കൂള്‍-പയ്യമ്പലം, എസ് എന്‍ വിദ്യമന്ദിര്‍ തളാപ്പ്, ആര്‍മി സ്‌കൂള്‍ കണ്ണൂര്‍ എന്നീ സ്‌കൂളുകളില്‍ 38 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.

School Festival | സഹോദയ സി ബി എസ് ഇ ജില്ലാതല കലോത്സവം ഒക്ടോബര്‍ 12ന് കണ്ണൂരില്‍ വിവിധ സ്ഥാപനങ്ങളില്‍ നടത്തും

രണ്ട് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തില്‍ 3600 ല്‍ അധികം പ്രതിഭകള്‍ മാറ്റുരക്കും. 92 സ്‌കൂളുകളില്‍ നിന്നായി നാല് കാറ്റഗറികളിലായി 183 ഇനങ്ങളില്‍ മത്സരം നടക്കും.

നേരത്തെ രണ്ടു ഘട്ടങ്ങളിലായി നടന്ന സ്റ്റേജിതര മത്സരങ്ങളില്‍ 208 പോയിന്റുകളുമായി ചിന്മയ വിദ്യാലയം ചാലയും ഉറൂസുലിന്‍ സ്‌കൂള്‍ പയ്യാമ്പലവും മുന്നിട്ടുനില്‍ക്കുകയാണ്. കലോത്സവം പന്ത്രണ്ടിന് രാവിലെ ഭാരതീയ വിദ്യാഭവന്‍ കക്കാട് വെച്ച് പ്രശസ്ത കവി ഡോ. രേഷ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് കെപി സുബൈര്‍ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ ഒകെ ബിജി, റിട. ഡിഇഒ എവി ബാലന്‍ മാസ്റ്റര്‍, ഭരതീയ വിദ്യാഭവന്‍ മാനേജിങ് കമിറ്റി ചെയര്‍മാന്‍ പി സുധാകരന്‍, സെക്രടറി നവീന്‍ ലക്ഷ്മണന്‍, സഹോദയ വൈസ് പ്രസിഡന്റ് കെടി വിനോദ് കുമാര്‍ എന്നിവര്‍ സംബന്ധിക്കും. പ്രിന്‍സിപല്‍ ഗീതാഞ്ജലി സുനില്‍ സ്വാഗതവും ടി ജയലക്ഷമി നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കണ്ണൂര്‍ സഹോദയ സ്‌കൂള്‍ കോപ്ലക്‌സ് പ്രസിഡന്റ് കെപി സുബൈര്‍, ഒകെ ബിജി, ജെനറല്‍ സെക്രടറി എവി ബാലന്‍ മാസ്റ്റര്‍, അബ്ദുല്‍ സത്താര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Sahodaya CBSE district level festival will be held on October 12 in Kannur in various institutions, Kannur, News, Sahodaya, CBSE District Level Festival, Inauguration, Press Meet, Students, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia