Safety audits | സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനമൊട്ടാകെ ഓഡിറ്റ് നടത്താനൊരുങ്ങി വനിതാ ശിശുവികസന വകുപ്പ്; കുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യം

 


തിരുവനന്തപുരം: (www.kvartha.com) സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനമൊട്ടാകെ ഓഡിറ്റ് നടത്താന്‍ വനിതാ ശിശുവികസന വകുപ്പ് ഒരുങ്ങുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് യുനെസ്‌കോയുടെ നേതൃത്വത്തിലുള്ള ആഗോള പ്രസ്ഥാനമായ 'ഓറഞ്ച് ദ വേള്‍ഡ്' കാമ്പയ്നിന്റെ ഭാഗമായാണ് ഈ നടപടി ആരംഭിക്കുന്നത്. നവംബര്‍ 25ന് ആരംഭിച്ച കാമ്പയിന്‍ ഡിസംബര്‍ 10ന് സമാപിക്കും.
                
Safety audits | സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനമൊട്ടാകെ ഓഡിറ്റ് നടത്താനൊരുങ്ങി വനിതാ ശിശുവികസന വകുപ്പ്; കുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, 2022 ഒക്ടോബര്‍ വരെ 15,403 സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 4,233 എണ്ണം ഭര്‍ത്താക്കന്മാരുടെ അല്ലെങ്കില്‍ ബന്ധുക്കളുടെ ആക്രമണവുമായി ബന്ധപ്പെട്ടതാണ്. കൂടാതെ, ഈ കാലയളവില്‍ 6,372 ബലാത്സംഗ-പീഡന കേസുകളും 469 'പൂവാല' കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകളുടെ അവകാശങ്ങള്‍, നിലവിലുള്ള നിയമങ്ങള്‍, സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്ന സഹായം എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയാണ് കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശു വികസന വകുപ്പ് അധികൃതര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി തദ്ദേശ സ്ഥാപന തലങ്ങളില്‍ രൂപീകരിച്ച ജാഗ്രതാ സമിതിയെ പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. വരും ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സമിതികള്‍ അവരുടെ അധികാരപരിധിയില്‍ സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് അധികൃതരെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തെരുവോ സ്ഥലമോ ആകാം. ഇത്തരം സ്ഥലങ്ങളില്‍, സിസിടിവികള്‍, കര്‍ശനമായ പൊലീസ് പട്രോളിംഗ് തുടങ്ങിയവ ഏര്‍പ്പെടുത്താനാണ് തീരുമാനം. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൂടുതല്‍ രാത്രി നടത്തം സംഘടിപ്പിക്കാനും വനിതാ ശിശുവികസന വകുപ്പ് ആലോചിക്കുന്നുണ്ട്.

Keywords:  Latest-News, Kerala, Thiruvananthapuram, Top-Headlines, Government-of-Kerala, Women, Safety audits to be conducted across Kerala to curb crimes against women.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia