മദ്‌റസകളിലൂടെ ഇസ്‌ലാമിക സമൂഹം അസ്തിത്വം രൂപപ്പെടുത്തി: സ്വാദിഖലി തങ്ങള്‍

 


ADVERTISEMENT

കാസര്‍കോട്: മദ്‌റസകളിലൂടെയാണ് കേരളത്തില്‍ ഇസ്‌ലാമിക സമൂഹം അവരുടെ അസ്തിത്വം രൂപപ്പെടുത്തിയതെന്നും ഈ അതുല്യമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഊന്നുവടിയായി പ്രവര്‍ത്തിച്ച യുവജന പ്രസ്ഥാനമാണ് എസ്.വൈ.എസ് എന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് ചെര്‍ക്കള വാദീത്വയ്ബയില്‍ സുന്നിയുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള മുസ്‌ലിംകളുടെ ആത്മജ്ഞാനത്തിന് തുണയായത് സമസ്തയുടെയും പോഷകസംഘങ്ങളുടെയും സാന്നിദ്ധ്യമാണ്. സമസ്തയുടെ യുവജന വിദ്യാര്‍ത്ഥി വിഭാഗങ്ങളെല്ലാം ചേര്‍ന്നാണ് കേരളീയ മുസ്ലിം സംസ്‌കാരത്തില്‍ വെളിച്ചം തീര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വിദ്യാഭ്യാസത്തിലൂടെയാണ് പൈതൃകം രൂപപ്പെട്ടു വന്നത്. പൈതൃകം കാത്തുസൂക്ഷിച്ചതാണ് കേരള മുസ്ലിം സമൂഹത്തിന്റെ വിജയ രഹസ്യം. ഇസ്‌ലാമിക പൈതൃകത്തിന്റെ മഹിമ അനുഷ്ഠാനങ്ങൡലന്ന പോലെ ആചാരങ്ങളിലും കര്‍മ്മങ്ങളിലുമെല്ലാം മുസ്‌ലിം സമൂഹം പ്രകടമാക്കണം., തങ്ങള്‍ ആഹ്വാനം ചെയ്തു.

ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷപ്രഭാഷണം നിര്‍വ്വഹിച്ച ഉദ്ഘാടന സെഷനില്‍ പ്രഫസര്‍ കെ.ആലിക്കുട്ടി മുസ്ലിയാര്‍, കെ.മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, എം.സി. ഖമറുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മദ്‌റസകളിലൂടെ ഇസ്‌ലാമിക സമൂഹം അസ്തിത്വം രൂപപ്പെടുത്തി: സ്വാദിഖലി തങ്ങള്‍



Keywords: Kerala, Kasaragod, SYS conference, SKSSF, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia