SWISS-TOWER 24/07/2023

Anish Payyannur | ദളിത് പിന്നോക്ക വിഭാഗക്കാരുടെ ആവശ്യങ്ങളുയര്‍ത്തി സാധുജന പരിഷത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂര്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കും

 


ADVERTISEMENT

കാസര്‍കോട്: (KVARTHA) ദളിത് പിന്നോക്ക വിഭാഗക്കാരുടെ ആവശ്യങ്ങളുയര്‍ത്തി സാധുജന പരിഷത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂരാണ് കാസര്‍കോട് പാര്‍ലമെന്റില്‍ മത്സരിക്കുന്നത്. മൂന്ന് മുന്നണികള്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുമെന്ന് സ്ഥാനാര്‍ഥി അനീഷ് പയ്യന്നൂര്‍ കെവാര്‍ത്തയോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കണ്ടുവരുന്ന രാഷ്ട്രീയ പാര്‍ടികളുടെ കപട ദളിത് സ്‌നേഹം ഇനിയും കണ്ട് നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കുന്നത്. ദളിത് വിഭാഗത്തിലെ കുട്ടികള്‍ക്ക് ലഭിച്ചുവന്നിരുന്ന ജനനി ജന്മരക്ഷാ പദ്ധതിയുടെ സഹായങ്ങള്‍ വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയാണ്.

Anish Payyannur | ദളിത് പിന്നോക്ക വിഭാഗക്കാരുടെ ആവശ്യങ്ങളുയര്‍ത്തി സാധുജന പരിഷത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; സംസ്ഥാന പ്രസിഡന്റ് അനീഷ് പയ്യന്നൂര്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കും

ചീമേനിയിലെ ദളിത് കോളനിയെ ബാധിക്കുന്ന ചീമേനി മാലിന്യ പ്ലാന്റിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു രാഷ് ട്രീയ പാര്‍ടികളും മുന്നോട്ട് വന്നിട്ടില്ലെന്ന് സാധുജന പരിഷത്ത് കുറ്റപ്പെടുത്തുന്നു. അടിമകളെ പോലെയാണ് ദളിത് വിഭാഗത്തെ രാഷ്ട്രീയ പാര്‍ടിയില്‍പെട്ടവര്‍ കാണുന്നത്. ഇത്തരം കാര്യങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായും പിന്നോക്ക വിഭാഗങ്ങളെ വോട് ബാങ്കായും മാറ്റുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ള തിരിച്ചടി കൂടിആയാണ് സാധുജന പരിഷത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ കാണുന്നത്.
Aster mims 04/11/2022


ഏതെങ്കിലും മുന്നണികള്‍ക്കുവേണ്ടി തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറില്ലെന്നും 10,000-ലേറെ വോട് നേടാന്‍ കഴിയുമെന്നും ജയപരാജയം നിര്‍ണയിക്കാന്‍ സാധിക്കുമെന്നും അനീഷ് പയ്യന്നൂര്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Kasaragod-News, Politics-News, Kasargod News, Sadhu Jana Parishad, Announced, Candidate, Demands, Dalit Backward Classes, State President, Anish Payyannur, Contest, Kasargod Parliamentary Constituency, Politics, Party, Election, Janani Janma Raksha Programme, Sadhu Jana Parishad announced the candidate for the demands of Dalit Backward Classes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia