തിരുവനന്തപുരം: (www.kvartha.com 31.03.2020) കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനിടെ ഈ വര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രങ്ങളില്‍ തീർത്ഥാടകർക്ക് പ്രവേശനം വിലക്കിയും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഈ ഉത്തരവുകളുടെ കാലാവധി ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവുകളുടെ കാലാവധി ഏപ്രിൽ 14 വരെ ദീര്‍ഘിപ്പിച്ച് ഉത്തരവിറക്കാനും തീരുമാനമായി.
ലോക്ക്ഡൗണ്‍ ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിയാകാടിത്തറയെ ബാധിച്ചുവെന്നും അതിനാല്‍ ബോര്‍ഡിലെ ദിവസവേതനക്കാരൊഴികെയുള്ള മുഴുവന്‍ ജീവനക്കാരും അവരുടെ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ടെമ്ബിള്‍ റിനവേഷന് ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
Summary: Sabarimala Temple Remain closed on Vishu Offerings

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.