Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറി; അപകടത്തില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരുക്ക്
● അപകടത്തില്‍പെട്ടത് ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികള്‍.
● പരുക്കേറ്റത് ശാരദാ വിലാസത്തില്‍ സുജിത്, ശബരിനാഥ്, ഗോപാലകൃഷ്ണ പണിക്കര്‍, ശ്രീജിത്ത് എന്നിവര്‍ക്ക്.
● ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
● പരുക്കേറ്റവരെയെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
കോട്ടയം: (KVARTHA) (ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികിലുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ഒരു കുട്ടിയടക്കം നാല് പേര്‍ക്ക് പരുക്ക്. കാഞ്ഞിരപ്പള്ളി ആനക്കല്ല് വളവുകയത്ത് ശനിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊടുപുഴ സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ശാരദാ വിലാസത്തില്‍ സുജിത് (34), ശബരിനാഥ് (5), ഗോപാലകൃഷ്ണ പണിക്കര്‍ (58), ശ്രീജിത്ത് (29) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരെയെല്ലാം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം തുടര്‍ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
#SabarimalaAccident, #KottayamNews, #RoadSafety, #KeralaNews, #PilgrimsAccident, #InjuryUpdate