Injured | കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ പറമ്പിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

പൊന്‍കുന്നം: (KVARTHA) കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ പറമ്പിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പുനലൂര്‍-പൊന്‍കുന്നം സംസ്ഥാനപാതയില്‍ ചെറുവള്ളിയില്‍ തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. ശബരിമലദര്‍ശനം കഴിഞ്ഞു മടങ്ങിവരുന്നതിനിടെ റോഡില്‍നിന്ന് പറമ്പിലേക്കിറങ്ങിയ കാര്‍ മറിയുകയായിരുന്നു.

Injured | കര്‍ണാടക സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ പറമ്പിലേക്ക് മറിഞ്ഞ് 5 പേര്‍ക്ക് പരുക്ക്

പരുക്കേറ്റ ബെല്ലാരി ഹര്‍പ്പന തോടൂര്‍ കെഞ്ചപ്പ(23), ഉജ്ജൈന്‍ ആലപ്പ പരശുരാമന്‍(37), ദാവന്‍ഗരെ ഹര്‍പ്പനഹള്ളി ഉച്ചങ്കിദുര്‍ഗ സ്വദേശി ബി നവീന്‍(25) എന്നിവരെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉജ്ജൈന്‍ സ്വദേശികളായ കിരണ്‍(28), രോഹിത്(24) എന്നിവരെ കാഞ്ഞിരപ്പള്ളി ജെനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നാണ് അറിയുന്നത്.

Keywords:  Sabarimala pilgrims injured road accident, Kottayam, News, Accident, Injured, Medical College, Sabarimala, Pilgrims, Hospitalized, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia